CHANGARAMKULAM
നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് തൊഴിൽ മേള സംഘടിപ്പിച്ചു

ചങ്ങരംകുളം: വിക്ഞാന കേരളം പദ്ധതിയുടെ ഭാഗമായി നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് തൊഴിൽ മേള സംഘടിപ്പിച്ചു. ചങ്ങരംകുളം സ്നേഹ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ സിന്ധു ഉദ്ഘാടനം നിർവഹിച്ചു. നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ സൈഫുദ്ധീൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ ഒ പി, മെമ്പർമാരായ മുസ്തഫ ചാലുപറമ്പിൽ,ഷണ്മുകൻ, ജബ്ബാർ കുറ്റിയിൽ, നൗഷാദ് വി കെ എം, റഷീന റസാഖ്, ചാന്ദ്നി രവീന്ദ്രൻ,അസിസ്റ്റന്റ് സെക്രട്ടറി ശാമിലി എന്നിവർ സംസാരിച്ചു.സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. നിരവധി ഉദ്യോഗാർഥികൾ തൊഴിൽ മേളയിൽ പങ്കെടുത്തു.













