CHANGARAMKULAMLocal news

നന്നംമുക്ക് ഗ്രാമോദ്ധാരണ സംഘം എ എൽ പി സ്കൂളിൽ പ്രവേശനോത്സവം

ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമോദ്ധാരണ സംഘം എ.എൽ.പി.സ്കൂളിൽ നടന്ന പ്രവേശനോൽസവം നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ വാർഡ് മെമ്പർ കെ എ ജബ്ബാർ ഉദ്ഘാടനം ചെയ്തു ചടങ്ങിൽ പി ടി എ പ്രസിഡണ്ട് എൻ പി പ്രേമദാസ് അധ്യക്ഷത വഹിച്ചു പ്രധാനാദ്ധ്യാപിക വി.കെ.രമ സ്വാഗതം പറഞ്ഞു. മറ്റു വാർഡ് മെമ്പർമാരായ മെമ്പർമാരായ റഷിന റസാഖ്, കൗസല്യ രവി ,ജെ പി എച്ച് എൻ ശ്രിമതി ഫാത്തിമ ഷാജു , എംപി വേലായുധൻ, എം പി മോഹനൻ, എം നന്ദകുമാർ ,കെ സുധീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. നവാഗതരായ കുട്ടികൾക്ക് ഭംഗിയാർന്ന തൊപ്പിയും പമ്പരവും നൽകി സ്വീകരിച്ചു എല്ലാ കുട്ടികൾക്കും മുൻ എച്ച് എം ഗീത ടീച്ചറുടെ വക ലഡു നൽകി സ്കൂളിലെ മുഴുവൻ കൂട്ടികൾക്കും അധ്യാപകരുടെ വകയായി പഠന കിറ്റ് വിതരണം ചെയ്തു . ചടങ്ങിന് ശ്രിമതി പി വിജിത നന്ദി പറഞ്ഞു തുടർന്ന്കുട്ടികളുടെ കലാപരിപാടികൾ നടന്നു പായസത്തോട് കൂടിയ സദ്യയും നൽകി.




Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button