MALAPPURAM
കുറ്റിപ്പുറം കെഎംസിടി കോളേജിലെ റാഗിംഗ്:നാല് വിദ്യാർത്ഥികൾക്കെതിരെ പോലിസ് കേസെടുത്തു.

കുറ്റിപ്പുറം:കെഎംസിടി കോളേജിലെ റാഗിംഗ് നാല് വിദ്യാർത്ഥികൾക്കെതിരെ പോലിസ് കേസെടുത്തു.രണ്ടാം വർഷ ഡിപ്ലോമ വിദ്യാർത്ഥിയുടെ പരാതി പ്രകാരം മൂന്നാം വർഷ ഡിപ്ലോമ വിദ്യാർത്ഥികളായ നാല്
പേർക്കെതിരെയാണ് കുറ്റിപ്പുറം പോലീസ് കേസെടുത്തത്.പരപ്പനങ്ങാടി ചെട്ടിപ്പടി പുതിയ നാലകത്ത് മുഹമ്മദ് അൽതാഫ് വട്ടംകുളം പോട്ടുർ കളത്തില വളപ്പിൽ മുഹമ്മദ് ഫാസിൽ,കൽപകഞ്ചേരി തേവർ പറമ്പിൽ സുഹൈൽ, പുറത്തൂർ മുട്ടനുർ പുതേരി മുഹമ്മദ് അർഷാദ് എന്നിവർക്കെതിരെയാണ് കുറ്റിപ്പുറം സി ഐ കേസെടുത്തത്.ഇവർക്ക് കോളേജിൽ നിന്നും സസ്പെൻഷനും കുറ്റം തെളിഞ്ഞാൽ മുന്ന് വർഷം വരെ യൂണിവേഴ്സിറ്റി പരീക്ഷകൾ എഴുതാൻ കഴിയാത്തതും ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തപ്പെട്ടിരിക്കുന്നത്.
