Categories: KERALA

നടൻ ഇന്നസെന്റ് അന്തരിച്ചു

&NewLine;<p class&equals;"wp-block-paragraph">കൊച്ചി&colon; മലയാള ചലച്ചിത്ര ലോകത്തെ ചിരിയിലൂടെയും ചിന്തയിലൂടെയും നയിച്ച അതുല്യ പ്രതിഭയും മുൻ ലോക്സഭാംഗവുമായ ഇന്നസെന്‍റ് &lpar;75&rpar; അന്തരിച്ചു&period; ഞായറാഴ്ച രാത്രി 10&period;30ഓടെയായിരുന്നു അന്ത്യം&period; മാർച്ച് മൂന്ന് മുതൽ കൊച്ചി ലേക്ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു&period; കോവിഡ് ബാധയെ തുടർന്നുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളും പല അവയവങ്ങളും പ്രവർത്തനം നിലച്ചതും ഹൃദയാഘാതവുമാണ് മരണത്തിലേക്ക് നയിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നിർമാതാവ് എന്ന നിലയിൽ സിനിമയിൽ എത്തിയ അദ്ദേഹം പിൽക്കാലത്ത് ഹാസ്യനടനും സ്വഭാവനടനുമായി ശ്രദ്ധ നേടുകയായിരുന്നു&period; സവിശേഷമായ ശരീരഭാഷയും പ്രത്യേക ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിനെ മലയാള സിനിമയിൽ ശ്രദ്ധേയനാക്കി&period; 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ&period;à´¡à´¿&period;എഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച് എം&period;പിയുമായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">1948 മാർച്ച് നാലിന് തെക്കേത്തല വറീതിന്റെയും മാർഗരീത്തയുടെയും മകനായി തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിലായിരുന്നു ജനനം&period; ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ കോൺവന്റ് ഹയർ സെക്കൻഡറി സ്കൂൾ&comma; ഡോൺ ബോസ്കോ ഹയർ സെക്കൻഡറി സ്കൂൾ&comma; എൻ&period;എസ്&period;എസ് സ്കൂൾ എന്നിവിടങ്ങളിൽ നിന്നായിരുന്നു സ്കൂൾ വിദ്യാഭ്യാസം&period; എട്ടാം ക്ലാസിൽ പഠനം നിർത്തിയ ശേഷം മദ്രാസിലേക്ക് പോകുകയും അവിടെ സിനിമകളിൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവായി കുറച്ചുകാലം പ്രവർത്തിക്കുകയും ചെയ്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ആ സമയത്ത് ചില സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ച് സിനിമാഭിനയത്തിന് തുടക്കമിട്ടു&period; 1972ൽ ഇറങ്ങിയ നൃത്തശാലയായിരുന്നു ആദ്യസിനിമ&period; തുടർന്ന് ജീസസ്&comma; നെല്ല് തുടങ്ങിയ സിനിമകളിലും വേഷമിട്ടു&period; അക്കാലത്ത് ബന്ധുക്കൾക്കൊപ്പം ദാവൺഗരെയിൽ കുറച്ചുകാലം തീപ്പെട്ടിക്കമ്പനിയും നടത്തിയിരുന്നു&period; തുടർന്ന് നാട്ടിലെത്തി ചില ബിസിനസുകൾ ആരംഭിക്കുകയും രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്തു&period; 1979ൽ ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അക്കാലത്തും സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തു&period; 1986 മുതലാണ് സിനിമകളിൽ സജീവമാകാൻ തുടങ്ങിയത്&period; 1989ൽ ഇറങ്ങിയ റാംജിറാവു സ്പീക്കിങ് ആണ് ഇന്നസെന്റിന്റെ അഭിനയജീവിതത്തിലെ വഴിത്തിരിവായത്&period; റാംജിറാവുവിലെ മന്നാർ മത്തായി എന്ന കോമഡി കഥാപാത്രം ഏറെ ജനപ്രീതി നേടുകയും ധാരാളം ആരാധകരെ നേടിക്കൊടുക്കുകയും ചെയ്തു&period; തുടർന്ന് ഗജകേസരി യോഗം&comma; ഗോഡ് ഫാദർ&comma; കിലുക്കം&comma; വിയറ്റ്നാം കോളനി&comma; ദേവാസുരം&comma; കാബൂളിവാല… എന്നിങ്ങനെ നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കോമഡി റോളുകളും സീരിയസ് റോളുകളും ഒരുപോലെ കൈകാര്യം ചെയ്യാൻ കഴിവുള്ള നടനായി അദ്ദേഹം മലയാള ചലച്ചിത്ര ലോകത്ത് പേരെടുത്തു&period; അഭിനയിക്കുന്ന എല്ലാ കഥാപാത്രങ്ങളെയും പ്രേക്ഷകരുടെ മനസ്സിൽ എന്നും നിലനിൽക്കുന്നതാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു&period; മലയാള സിനിമ താര സംഘടയായ &OpenCurlyQuote;അമ്മ’യുടെ പ്രസിഡന്റ് പദവിയിൽ 12 വർഷം തുടർന്നു&period; മലയാളത്തിന് പുറമെ തമിഴ്&comma; കന്നഡ&comma; ഹിന്ദി&comma; ഇംഗ്ലീഷ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്&period; നാലു സിനിമകൾ നിർമിക്കുകയും രണ്ടു സിനിമകൾക്ക് കഥ എഴുതുകയും ചെയ്തു&period; ചില സിനിമകളിൽ പാടുകയും&ZeroWidthSpace; ചെയ്തു&period; മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ അവാർഡ്&comma; മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മികച്ച എഴുത്തുകാരൻ കൂടിയായ ഇന്നസെന്റ് ഞാൻ ഇന്നസെന്റ്&comma; മഴക്കണ്ണാടി&comma; ചിരിക്കുപിന്നിൽ &lpar;ആത്മകഥ&rpar;&comma; കാൻസർവാർഡിലെ ചിരി എന്നിങ്ങനെ നാല് പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്&period; തൊണ്ടയിൽ കാൻസർ ബാധിച്ച് കുറച്ചുകാലം ചികിത്സാർഥം ആശുപത്രിയിൽ കിടന്നതിന്റെ അനുഭവങ്ങളാണ് &OpenCurlyQuote;കാൻസർ വാർഡിലെ ചിരി’ എന്ന പുസ്തകം&period; 1976 സെപ്റ്റംബർ ആറിനായിരുന്നു വിവാഹം&period; ഭാര്യ&colon; ആലീസ്&period; മകൻ&colon; സോണറ്റ്<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സ്വകാര്യ ബസുകളുടെ സർവ്വീസ് സമയം ശാസ്ത്രീയമായി പുനർ നിർണയിക്കാൻ മോട്ടോർ വാഹനവകുപ്പ്.

സ്വകാര്യ ബസുകളുടെ സർവ്വീസ് സമയം ശാസ്ത്രീയമായി പുനർ നിർണയിക്കാൻ മോട്ടോർ വാഹനവകുപ്പ്. ബസുകളിൽ സ്ഥാപിച്ചിട്ടുള്ള ജിപിഎസ് സംവിധാനത്തിൽനിന്നുള്ള വിവരങ്ങൾ പരിശോധിച്ചാകും…

3 hours ago

മദ്യപാനികളും, മാന്യമായി പെരുമാറാൻ അറിയാത്തവരുമായ പോലീസുകാരെ ശബരിമല ഡ്യൂട്ടിക്ക് അയയ്ക്കരുത്’; കർശന നിർദേശവുമായി ഐജി

മദ്യപാനികളും, ജനങ്ങളോട് മാന്യമായി പെരുമാറാൻ അറിയാത്തവരുമായ പോലീസ് ഉദ്യോഗസ്ഥരെ ശബരിമല ഡ്യൂട്ടിക്കായി അയയ്ക്കരുതെന്ന് കർശന നിർദേശവുമായി ഐജി പി പ്രകാശ്.…

3 hours ago

മെർക്കുറി കലർന്ന ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് വൃക്കരോഗം; തനിക്കും മെംമ്പ്രനസ് നെഫ്രോപ്പതി ബാധിച്ചെന്ന് ഗായകൻ സലീം കോടത്തൂർ

തിരുവനന്തപുരം: മെർക്കുറി അടങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് തനിക്ക് മെംമ്പ്രനസ് നെഫ്രോപ്പതി എന്ന വൃക്കരോഗം ബാധിച്ചതായി ഗായകൻ സലീം…

6 hours ago

മിനിപമ്പയിൽ കുടിവെള്ള വിതരണത്തിന് നാല് പുതിയ ടാങ്കുകൾ; ഭക്തർക്ക് വലിയ ആശ്വാസം

കുറ്റിപ്പുറം | മിനിപമ്പയിലെ അയ്യപ്പഭക്തരുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി നാല് പുതിയ വാട്ടർ ടാങ്കുകൾ എത്തിച്ചു. തവനൂർ എം.എൽ.എ. വി.എസ്. ജോയി,…

6 hours ago

വഴിയില്‍ ഇറക്കിവിട്ടില്ല’യാത്രക്കിടെ വേദന കൊണ്ട് പുളഞ്ഞ വീട്ടമ്മയെ ആശുപത്രിയിലെത്തിച്ച് കെ.എസ്.ആർ.ടി.സി ബസ്

ചങ്ങരംകുളം:യാത്രക്കിടെ വേദന കൊണ്ട് പുളഞ്ഞ വീട്ടമ്മയെ ആശുപത്രിയിലെത്തിച്ച് കെ.എസ്.ആർ.ടി.സി ബസ്. ഇന്നലെ (ശനിയാഴ്ച) വൈകീട്ട് ആറ് മണിയോടെ ചങ്ങരംകുളത്താണ് സംഭവം.ഗുരുവായൂരിൽ…

6 hours ago

ഫെയർനസ് ക്രീമിലെ വിഷബാധമൂലം 17 കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ മുഖ്യമന്ത്രി യുടെ അടിയന്തര ഇടപെടൽ

മുഖകാന്തി വർദ്ധിപ്പിക്കാനെന്ന പേരിൽ വിപണിയിലെത്തുന്ന ഫെയർനസ് ക്രീമിലെ വിഷബാധമൂലം മലപ്പുറത്തെ 17 കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ മുഖ്യമന്ത്രി…

18 hours ago