EDAPPAL
നടുവട്ടത്ത് ജനവാസമേഖലയിൽ ഭീമൻ മലമ്പാമ്പിനെ കണ്ടെത്തിയത് ആശങ്ക പരത്തി
നടുവട്ടത്ത് ജനവാസമേഖലയിൽ ഭീമൻ മലമ്പാമ്പിനെ കണ്ടെത്തിയത് ആശങ്ക പരത്തി.കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് സംഭവം.നടുവട്ടത്ത് ശ്രീവത്സം ഹോസ്പിറ്റലിന് സമീപത്താണ് രാത്രിയോടെ നാട്ടുകാർ മമ്പാമ്പിനെ കണ്ടത്.തുടർന്ന് നാട്ടുകാർ ചേർന്ന് പാമ്പിനെ പിടിച്ച് ചാക്കിലാക്കിയെങ്കിലും പാമ്പ് പുറത്ത് ചാടി.തുടർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പാമ്പിനെ വീണ്ടും പിടികൂടി പഞ്ചായത്തിന്റെ മാലിന്യ നിക്ഷേപ കൂട്ടിലടക്കുകയായിയിരുന്നു.നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ വനപാലകർക്ക് മലമ്പാമ്പിനെ കൈമാറി