Naduvattum

നടുവട്ടം നാഷണൽ ഐടിഐയിൽ 2025-26 വർഷത്തെ ക്ലാസുകൾക്ക് തുടക്കം കുറിച്ചു

എടപ്പാൾ: നടുവട്ടം നാഷണൽ ഐടിഐയിൽ , 2025- 26 അധ്യയന വർഷത്തെ ക്ലാസുകൾ ആരംഭിച്ചു. കേന്ദ്ര, കേരള സംസ്ഥാന ഗവൺമെന്റുകളുടെ അംഗീകാരത്തോടുകൂടിയുള്ള , ഇലക്ട്രീഷ്യൻ, ഡ്രാഫ്റ്റ് മാൻസിവിൽ ഓട്ടോമൊബൈൽ എൻജിനീയറിങ്, റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷൻ എഞ്ചിനീയറിങ്, എന്നീ രണ്ടുവർഷ കോഴ്സുകളുടെ പുതിയ അധ്യയന വർഷത്തേക്കുള്ള ക്ലാസ്സുകളാണ് ആരംഭിച്ചിട്ടുള്ളത്. നവാഗതരെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രോഗ്രാം , പെർഫെക്ട് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ മാനേജിങ് ഡയറക്ടർ ശ്രീ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. പുതിയ അധ്യയന വർഷം മുതൽ ഇലക്ട്രിക്കൽ വെഹിക്കിൾ ടെക്നോളജി, സോളാർ ടെക്നീഷ്യൻ, ഓട്ടോമൊബൈൽ എയർകണ്ടീഷൻ എന്നിവ സ്പെഷ്യൽ സ്കിൽ ഡെവലപ്മെൻറ് പ്രകാരം കോഴ്സുകളുടെ കൂടെ ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. പ്രിൻസിപ്പൽ അർജുൻ ടി എസ് അധ്യക്ഷനായ പരിപാടിയിൽ , മാനേജർ ശ്രീനിവാസൻ സ്വാഗതം പറഞ്ഞു, പെർഫെക്റ്റ് ഡി.എൽ.എഡ് കോളേജ് പ്രിൻസിപ്പൽ അഷ്റഫ്, പെർഫെക്ട് ഗ്രൂപ്പ് മാനേജർ വിജയ് മോഹൻ എന്നിവർ ആശംസകൾ അറിയിച്ചു, അധ്യാപകരും രണ്ടാംവർഷ വിദ്യാർഥികളും പങ്കെടുത്ത പരിപാടി ഇൻസ്ട്രക്ടർ ജിജോയ് കെ നന്ദി പറഞ്ഞ് അവസാനിപ്പിച്ചു.ഈ വർഷത്തെ അഡ്മിഷൻ പ്രക്രിയ സെപ്റ്റംബർ പകുതിയോടുകൂടി അവസാനിക്കുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button