VATTAMKULAM
നടുവട്ടം ടൗൺ ബ്യൂട്ടിഫിക്കേഷൻ്റെ ആദ്യഘട്ടം നാടിന് സമർപ്പിച്ചു
വട്ടംകുളം | ഗ്രാമ പഞ്ചായത്തിൻ്റെ ടൗൺ സൗന്ദര്യവൽക്കരണ പദ്ധതിയിൽ ഉൾപ്പെടുത്തിയ നടുവട്ടം ടൗൺ ബ്യൂട്ടിഫിക്കേഷൻ്റെ ആദ്യഘട്ടം നാടിന് സമർപ്പിച്ചു. പത്ത് ലക്ഷം രൂപാ ചിലവിൽ തണൽ മരങ്ങൾക്ക് തിണ്ണകളും , നിലം കട്ട വിരിയ്ക്കുകയും ഓട നിർമ്മാണവുമാണ് പൂർത്തിയാക്കിയത്. പ്രസിഡൻ്റ് എം എ നജീബ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ഫസീല സജീബ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഹസെനാർ നെല്ലിശേരി, അക്ബർ പനച്ചിക്കൽ, ഇ എസ് സുകുമാരൻ, കുങ്കിൽ മജീദ്, റാബിയ , ഭാസ്കരൻ വട്ടംകുളം , ഇബ്രാഹിം മുതൂർ, നടരാജൻ , പ്രഭാകരൻ നടുവട്ടം എന്നിവർ സംസാരിച്ചു.