EDAPPALLocal news

നടുവട്ടം ഗെറ്റ്‌വെൽ ക്ലിനിക്കും തവനൂർ ഗ്രാമ പഞ്ചായത്തും സംയുക്തമായി പഞ്ചായത്തിലെ രോഗബാധിതർക്ക് കോവിഡ് ഹെല്പ് ഡെസ്കിനു തുടക്കം കുറിച്ചു

തവനൂർ:മഹാമാരിയിൽ പകച്ചു നിൽക്കുന്ന തവനൂർ പഞ്ചായത്തിലെ രോഗബാധിതർക്ക് എടപ്പാൾ നടുവട്ടം ഗെറ്റ്‌വെൽ ക്ലിനിക്കും തവനൂർ ഗ്രാമ പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന കോവിഡ് ഹെല്പ് ഡെസ്കിനു തുടക്കം കുറിച്ചു കോവിഡ് ബാധിച്ചവർ, ഭേദമായവർ, പ്രതിരോധ പ്രവർത്തകർ എന്നിവരുടെ മാനസിക, ശാരീരിക ബുദ്ധിമുട്ടുകളെ ഇല്ലായ്മ ചെയ്യാൻ ലക്ഷ്യമിട്ടുള്ളതാണ് പ്രസ്തുത പദ്ധതി.തൊണ്ടവേദന, ശ്വാസതടസ്സം,ക്ഷീണം, ഉറക്കക്കുറവ്, മാനസിക പിരിമുറുക്കം എന്നിവ അനുഭവപ്പെടുന്നവരെ കൂടെ നിർത്തി അവർക്ക് ആത്മധൈര്യം പകരുന്നതാണ് പദ്ധതി. രാവിലെ എട്ടു മണി മുതൽ രാത്രി 10 മണി വരെ ഇതിനായി ഡോക്ടർമാരുടെ സേവനം ലഭ്യമായി തുടങ്ങി. തവനൂർ നിവാസികളായ രോഗികൾക്ക് ഒരു മാസം ആയുർഗ്രീൻ ഗെറ്റ വെൽ ക്ലിനിക്കൽ ജനറൽ പ്രാക്ടീഷ്ണർ സേവനം സൗജന്യമായി ലഭ്യമാകും. മരുന്നിന് പതിനഞ്ച് ശതമാനവും, ലാബ് പരിശോധനകൾക്ക് ഇരുപത് ശതമാനവും ഇളവ് അനുവദിക്കും. വൈസ് പ്രസിഡന്റ്‌ ശിവദാസ് ടി വി സ്വാഗതം പറഞ്ഞ ചടങ്ങിൽ,ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മിററി ചെയർമാൻ ലീശാ ആദ്യക്ഷത വഹിക്കുകയും, പഞ്ചായത്ത് പ്രസിഡൻറ് നസീറാ സിപി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു തുടർന്ന് ഡോ: നൗഫൽ പി പി പദ്ധതി വിശദീകരികുകയും, പഞ്ചായത്ത് സെക്രട്ടറി അബ്‌ദുൾ സലിം നന്ദി അറിയിക്കുകയും ചെയ്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button