ENTERTAINMENT
നടി മാലാ പാർവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്‌തെന്ന് പരാതിയിൽ പൊലീസ് കേസെടുത്തു

കൊച്ചി:നടി മാലാ പാർവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്‌തെന്ന് പരാതിയിൽ പൊലീസ് കേസെടുത്തു. കൊച്ചി സൈബർ പൊലീസാണ് കേസെടുത്തത്. ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിച്ചിപ്പതായാണ് പരാതി. മനേഷ് എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നാണ് ചിത്രങ്ങൾ മോർഫ് ചെയ്ത പ്രചരിപ്പിച്ചത്. ഭാരതീയ ന്യായ സംഹിത 78 (2) ,79 , ഐടി ആകട് 66, 66 സി, 67 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരാതി ലഭിച്ചതിനു പിന്നാലെ മാലാ പാർവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഫേസ്ബുക്ക് അക്കൗണ്ട് ഉടമയെ കേന്ദ്രീകരിച്ച് സൈബർ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
