KERALA

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കോടതിക്ക് കൈമാറണമെന്ന് ദിലീപ്.

നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ കോടതിക്ക് കൈമാറണമെന്ന് നടൻ ദിലീപ്. വിചാരണ കോടതിയിലാണ് ദിലീപ് ഹർജി സമർപ്പിച്ചത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ കൈവശമുണ്ടെന്നും ഹർജിയിൽ ദിലീപ് വ്യക്തമാക്കി. അതേസമയം ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച്ചയാണ് പരിഗണിക്കുക. നടിയെ അക്രമിച്ച ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് തനിക്കെതിരെ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് മുൻകൂട്ടി കണ്ടാണ് ദിലീപ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ദിലീപിന്റെ കയ്യിൽ നടിയെ അക്രമിച്ച ദൃശ്യങ്ങളുണ്ടെന്ന് പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു. ഇതിനെ തുടർന്ന് ദൃശ്യങ്ങൾ കണ്ടെത്താനുള്ള ശ്രമവും പൊലീസ് നടത്തുകയുണ്ടായി. ഈ സാഹചര്യത്തിലാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ കൈവശമുണ്ടെന്ന് ദിലീപ് വ്യക്തമാക്കുന്നത്. എന്നാൽ ഇതുസംബന്ധിച്ച് വിചാരണ കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് വിശദീകരണം തേടി്. ഈ മാസം 20 ന് ഹർജിക്കുമേൽ വിശദമായ വാദം നടക്കുമെന്നാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button