ENTERTAINMENT
നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു
നടനും നാടക സംവിധായകനുമായ ഇ.എ രാജേന്ദ്രന്‍ അന്തരിച്ചു. അസുഖ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. കൊല്ലം പട്ടത്താനത്തെ വസതിയിലായിരുന്നു അന്ത്യം. നടനും എംഎല്‍എയുമായ എം.മുകേഷിന്റെ സഹോദരീഭര്‍ത്താവാണ്.
ജന്മനാടായ തൃശൂര്‍ തൃത്തല്ലൂരില്‍ നാളെ സംസ്‌കാരം നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ശാരീരിക പ്രയാസങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി സിനിമാ രംഗത്തെ സജീവമായിരുന്നില്ല. കളിയാട്ടം, ദയ, പട്ടാഭിഷേകം ഉള്‍പ്പെടെ അറുപതോളം സിനിമകളില്‍ അഭിനയിച്ചു. നാടകങ്ങൾക്കും സിനിമകൾക്കും പുറമെ ടെലിവിഷൻ സീരിയലുകളിലും നായകനായും വില്ലനായും വിവിധ വേഷങ്ങൾ ചെയ്തിട്ടുണ്ട്.