KERALA

നഗ്നചിത്രം കാട്ടി ഭീഷണിപ്പെടുത്തിയെന്ന് പരാതി; മന്ത്രി ചിഞ്ചുറാണിയുടെ ഗണ്‍മാനെതിരെ കേസ്

സ്ത്രീയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ മന്ത്രി ചിഞ്ചുറാണിയുടെ ഗണ്‍മാന്‍ സുജിത്തിനെതിരെ തൃശൂര്‍ റൂറല്‍ പൊലീസ് കേസെടുത്തു. വലപ്പാട് സ്വദേശിനിയുടെ പരാതിയിലാണ് കേസെടുത്തത്. നഗ്ന ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.

നിലവിലെടുത്ത വകുപ്പുകള്‍ പ്രകാരം ഗണ്‍മാന് സ്റ്റേഷനില്‍ നിന്ന് ജാമ്യം കിട്ടില്ല. വെള്ളിക്കുളങ്ങര പൊലീസാണ് പരാതി അന്വേഷിക്കുന്നത്. അതേസമയം, പരാതിയില്‍ പറയുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സുജിത്തിന്റെ കുടുംബം പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button