PONNANI

അനധികൃത മത്സ്യബന്ധനം;കർശന നടപടിയുമായി ഫിഷറീസ്

പൊന്നാനി: മുന്നറിയിപ്പ് അവഗണിച്ച്‌ നടത്തുന്ന അനധികൃത മത്സ്യബന്ധനത്തിനെതിരെ കർശന നടപടിയുമായി ഫിഷറീസ്. പൊന്നാനിയിലും താനൂരിലും ഫിഷറീസ് അസി. ഡയറക്ടർ കെ ടി അനിതയുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് നടത്തിയ പരിശോധനയിൽ നിരോധിത മത്സ്യങ്ങൾ പിടിച്ച മൂന്ന് വള്ളങ്ങൾ പിടികൂടി. പൊന്നാനി ഹാർബറിൽ കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ അനധികൃത മത്സ്യബന്ധനം ശ്രദ്ധയിൽപ്പെട്ടതോടെ മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. കസ്റ്റഡിയിലെടുത്ത വള്ളത്തിലെ ചെറുമീനുകളെ തിരികെ കടലിൽ നിക്ഷേപിച്ചു. എക്സ്റ്റൻഷൻ ഓഫീസർ ഗ്രേസി, അസി. എക്സ്റ്റൻഷൻ ഓഫീസർ കെ പി അംജത്, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അരുൺഷൂറി, എ സുലൈമാൻ, ഇബ്രാഹിംകുട്ടി, റസ്ക്യൂ ഗാർഡുമാരായ ജാഫർ, അൻസാർ, സമീർ സലിം, അസ്ഹർ, കോസ്റ്റൽ പൊലീസ് സ്റ്റേഷൻ സിഐ രാജ്മോഹൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button