നഗരത്തിലെ ഗതാഗത കുരുക്കഴിക്കാൻ : സിഗ്നൽ ലൈറ്റ് വരുന്നു
April 15, 2023
തിരൂർ : നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാൻ പുതിയ പദ്ധതിയുമായി നഗരസഭ. ചമ്രവട്ടം പാതയിൽ താഴെപ്പാലത്തും പൂങ്ങോട്ടുകുളത്തുമായി ട്രാഫിക് സിഗ്നൽലൈറ്റുകൾ സ്ഥാപിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 25 ലക്ഷം രൂപ ചെലവിൽ നഗരസഭ സ്ഥാപിക്കുന്ന സിഗ്നൽ ലൈറ്റുകളുടെ നിർമാണത്തിനാവശ്യമായ സാമഗ്രികൾ നഗരത്തിലെത്തി. കെൽട്രോണിനാണ് നിർമാണച്ചുമതല. ഒരു മാസത്തിനുള്ളിൽ പ്രവർത്തനക്ഷമമാക്കുകയാണ് ലക്ഷ്യം.നഗരത്തിലെത്തുന്നവർ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ കിടക്കേണ്ട അവസ്ഥയാണിപ്പോൾ. റോഡിലെ വീതികുറവും പാർക്കിങ് സൗകര്യമില്ലാത്തതും അനധികൃത പാർക്കിങും വാഹനങ്ങളുടെ വർധനവുമാണ് കുരുക്ക് മുറുകാൻ പ്രധാന കാരണം. ഗതാഗത നിയന്ത്രണത്തിന് വേണ്ടത്ര ട്രാഫിക്ക് പോലീസുകാരും ഇവിടെയില്ല.