KERALA

ദേശീയ സമ്മതിദായക ദിനാഘോഷം: ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സൈക്കിൾ യാത്ര സംഘടിപ്പിച്ചു

സമ്മതിദായക അവകാശത്തിൻ്റെ പ്രാധാന്യം ഓർമപ്പെടുത്തി ജില്ലാ കളക്ടർ വി.ആർ. വിനോദിന്റെ നേതൃത്വത്തിൽ നടന്ന സൈക്കിൾ യാത്ര ശ്രദ്ധേയമായി. 16-ാമത് ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ സൈക്ലിങ് ക്ലബ്ബുകളുടെ സഹകരണത്തോടെ മലപ്പുറം ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗമാണ് ‘സൺഡേയ്സ് ഓൺ സൈക്കിൾ’ എന്ന പേരിൽ സൈക്കിൾ യാത്ര സംഘടിപ്പിച്ചത്. കളക്ടറുടെ വസതിയുടെ പരിസരത്ത് നിന്നും ആരംഭിച്ച യാത്രയിൽ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ സ്വാതി ചന്ദ്രമോഹൻ, വിവിധ സൈക്ലിംഗ് ക്ലബ്ബ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ജനാധിപത്യ ആശയം വ്യാപിപ്പിക്കുന്നതിനും സമ്മതിദായകാവകാശത്തിന്റെ വിനിയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് സമ്മതിദായക ദിനാചരണം സംഘടിപ്പിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button