ദേശീയ പാതയിൽ കുഴിയില്‍ ജീപ്പ് വീണ് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് പരിക്ക്
പൊന്നാനി: വെളിയങ്കോട് ദേശീയപാത വികസനത്തിന്റെ ഭാഗമായി എടുത്ത കുഴിയിൽ ജീപ്പ് വീണ് ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് പരിക്കേറ്റു.മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാതിരുന്നതാണ് അപകടത്തിന് കാരണമെന്ന് പരിക്കേറ്റ കരുനാഗപ്പള്ളി സ്വദേശി അഷ്റഫും കുടുംബവും പറഞ്ഞു. ഇന്നലെ പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. കരുനാഗപ്പള്ളിയിൽ നിന്ന് കണ്ണൂരിലേക്ക് പോയ അഷ്റഫും കുടുംബവും സഞ്ചരിച്ച വാഹനം റോഡ് നിർമ്മാണത്തിന്റെ ഭാഗമായി എടുത്ത വലിയ കുഴിയിൽ വീഴുകയായിരുന്നു. കുഴിയുണ്ടെന്നുള്ള സൂചന ബോർഡുകൾ ഒന്നും സ്ഥലത്തുണ്ടായിരുന്നില്ല. ഇരുട്ടായതിനാൽ കുഴിയുള്ളത് ശ്രദ്ധയിലും പെട്ടില്ല. പരിക്കേറ്റ മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴേക്കും മോശമായ അനുഭവമാണ് ഉണ്ടായതെന്നും അഷ്റഫ് പറഞ്ഞു. അഷ്റഫിനെ കാര്യമായ പരിക്കില്ലെങ്കിലും ഭാര്യക്ക് മൂന്ന് മക്കൾക്കും നല്ല പരിക്കുണ്ട്. സൂചന ബോർഡുകൾ വയ്ക്കാത്ത കരാറുകാരനാണ് കുറ്റക്കാരൻ എന്നിരിക്കെ പരാതിക്കാരനായ തനിക്കെതിരെയാണ് പോലീസ് കേസ് എടുത്തു എന്നും അഷ്റഫ് പറയുന്നു. നിയമപരമായി മുന്നോട്ടുപോകാനാണ് അഷ്റഫിന്റെ തീരുമാനം