CHANGARAMKULAMLocal news
ദേശീയ പണിമുടക്ക്; ചങ്ങരംകുളം ടൗണിൽ പ്രകടനം നടത്തി

ചങ്ങരംകുളം: ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ ആഹ്വാനം ചെയ്ത് കൊണ്ട് യുഡിഎഫ് അനുകൂല തൊഴിലാളി സംഘടനകൾ ചങ്ങരംകുളം ടൗണിൽ പ്രകടനം നടത്തി. വെളിയംകോട് ബ്ലോക് കോൺഗ്രസ് പ്രസിഡന്റ് പിടി ഖാദർ വിളംബരജാഥ ഉദ്ഘാടനം ചെയ്തു. എസ്ടിയു നേതാവ് ഇവി ഏനു അധ്യക്ഷനായിരുന്നു. കെസിഇഎഫ് പൊന്നാനി താലൂക്ക് പ്രസിഡന്റ് നൂറുദ്ധീൻ പോഴത്ത് മുഖ്യപ്രഭാഷണം നടത്തി. അപ്പു കാരയിൽ , ഇവി മാമു മുസ്തഫ മാട്ടം ഹുറൈർ കൊടക്കാട്ട് , ഹസീബ് കോക്കൂർ , ഫൈസൽ സ്നേഹനഗർ , സുഹൈർ എറവറാംകുന്ന് , സി കെ മോഹൻ, ഗഫൂർ കൊയങ്കോടൻ , ഷമീർ ചമയം തുടങ്ങിയവർ നേതൃത്വം നൽകി.

