ദേശീയ പാത സ്ഥലമേറ്റെടുപ്പിന് നേതൃത്വം നൽകിയ ലൈസൺ ഓഫിസർ പി പി എം അഷ്റഫിനെ നാഷണൽ ഹൈവേ അതോറിറ്റി ആദരിച്ചു

ചങ്ങരംകുളം:ദേശീയപാത 66 വേണ്ടി മലപ്പുറം ജില്ലയിൽ നിന്ന് 203 ഹെക്ടർ ഭൂമി സമയബന്ധിതമായി ഏറ്റെടുക്കുന്നതിന് നേതൃത്വം നൽകിയ നാഷണൽ ഹൈവേ അതോറിട്ടിയുടെ ലൈസൺ ഓഫീസർ
പി പി എം അഷ്റഫ് സർവേയർ
പി ഗോപാലകൃഷ്ണൻ എന്നിവരെ നാഷണൽ ഹൈവേ അതോറിറ്റി ആദരിച്ചു.
നാഷണൽ ഹൈവേ അതോറിറ്റി കൊച്ചി പ്രൊജക്റ്റ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ജനറൽ മാനെജർ (T) ആൻറ് പ്രോജക്ട് ഡയറക്ടർ
ജെ. ബാലചന്ദർ ഉപഹാര സമർപണം നടത്തി.
മേനേജർ ടെക്നിക്കൽ ദേവപ്രസാദ് സാഹൂ ആശംസ പ്രസംഗം നടത്തി.
ഏറ്റെടുത്ത ഭൂമിയിൽ കെട്ടിട ഉടമകൾ സ്വയം പൊളിച്ചുമാറ്റിയത് ഒഴികെയുള്ള കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്ന പ്രവർത്തനങ്ങൾ ഫെബ്രുവരി ഒന്നുമുതൽ NHAI ആരംഭിക്കുമെന്നും കെട്ടിട ഉടമകൾ അതുമായി സഹകരിക്കണമെന്നും പ്രൊജക്റ്റ് ഡയറക്ടർ സൂചിപ്പിച്ചു.
സമയബന്ധിതമായി റോഡ് നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ എല്ലാവരുടെയും സഹകരണം അദ്ദേഹം അഭ്യർഥിച്ചു.
പി പി എം അഷറഫ് ,
പി ഗോപാലകൃഷ്ണൻ എന്നിവർ മറുപടിപ്രസംഗം നടത്തി














