KERALA

കനത്ത മഴ; ഡാമുകള്‍ നിറയുന്നു: സംസ്ഥാനത്ത് അതിജാഗ്രത.

മലമ്പുഴ ഡാം അല്പസമയത്തിനകം തുറക്കും

മലമ്പുഴ: മലമ്പുഴ ഡാമിന്റെ ജലനിരപ്പ് 114.10 മീറ്ററായി ഉയർന്നതിനാൽ ഡാമിന്റെ ഷട്ടറുകൾ ഇന്ന് 2PM ന് തുറക്കുന്നതാണെന്ന് എക്സിക്യട്ടീവ് എൻജിനീയർ അറിയിച്ചു. ഡാമിന്റെ താഴ്‌ഭാഗത്തുള്ള തൂതപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലികാൻ നിർദ്ദേശം.
സംസ്ഥാനത്ത് മ‍ഴ ശക്തമായി. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും മഴ കനക്കുകയാണ്. കനത്ത മ‍ഴയെത്തുടര്‍ന്ന് കേരളത്തിലെ 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,ഇടുക്കി, എറണാകുളം, തൃശൂർ ‚പാലക്കാട്,മലപ്പുറം,കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.

ഈ ജില്ലകളില്‍ ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത ഉണ്ടെന്ന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറേബ്യൻ സമുദ്രത്തിലും ബംഗാൾ ഉൾക്കടലിലും രൂപമെടുത്ത ന്യൂനമർദങ്ങളാണ് മഴകനക്കാൻ ഇടയാക്കിയത്.കേരള, ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്ത് പോകാൻ പാടില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

രാത്രി മുതല്‍ തുടങ്ങിയ മഴയില്‍ തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. തെന്മല പരപ്പാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. കക്കി, ആനത്തോട് ഡാമുകളിലും പമ്പ ത്രിവേണിയിലും ജലനിരപ്പ് ഉയരുന്നു. എ.സി കനാല്‍ കരകവിഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജല വൈദ്യുതി പദ്ധതിയായ ശബരിഗിരിയുമായ ബന്ധപ്പെട്ട കക്കി, ആനത്തോട് ഡാമുകളിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്നു.

1.അരുവിക്കര ഡാം

അരുവിക്കര ഡാമിന്റെ ഷട്ടറുകൾ നിലവിൽ 310 cm ഉയർത്തിയിട്ടുണ്ട് ഉച്ച തിരിഞ്ഞ് 12.30 ന് അത് 40 cm കൂടി (മൊത്തം ‑350 cm) ഉയർത്തുമെന്നും സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു — ജില്ലാ ഇൻഫർമേഷൻ ഓഫിസർ , തിരുവനന്തപുരം (2021 ഒക്ടോബർ 16, സമയം — 11:25 am)

ഷോളയാർ റിസർവോയറില്‍ ഇപ്പോഴത്തെ ജലനിരപ്പ്: 2661.5 അടിയായി ഉയര്‍ന്നിട്ടുണ്ട്. ഇപ്പോഴത്തെ സംഭരണശേഷി 144.84 MCM (97.15%)ആണ്.

2.പീച്ചി ഡാം

പീച്ചി ഡാമിലെ ഇപ്പോഴത്തെ മുഴുവൻ റിസർവോയർ ലെവൽ (FRL) 79.25 മീ. ഇപ്പോഴത്തെ ജലനിരപ്പ്- 78.83 മീ മാണ്. സംഭരണ ശേഷി ‚9.27Mm.

പ്രത്യേക നിര്‍ദ്ദേശങ്ങള്‍;

  1. ജലനിരപ്പ് നിർദ്ദിഷ്ട റൂൾ കർവ് ലെവലിനു മുകളിലാണ്
  2. 4 സ്പിൽവേ ഷട്ടറുകൾ 2 ഇഞ്ച് തുറന്നു
  3. കനാൽ, നദീതീരങ്ങൾ അടച്ചിരിക്കുന്നു
  4. മറ്റ് നാശനഷ്ടങ്ങൾ പൂജ്യമാണ്
  5. റെഡ് അലർട്ട് ലെവലിനു മുകളിലുള്ള ജലനിരപ്പ്

3.മലമ്പുഴ ഡാം

പീച്ചി ഡാമിലെ ഇപ്പോഴത്തെ മുഴുവൻ റിസർവോയർ ലെവൽ (FRL) 115.06 മി (377.50 അടി) ആണ്.
ഇപ്പോഴത്തെ ജലനിരപ്പ്: 114.09 മീ (374.30 അടി)
ഇപ്പോഴത്തെ സംഭരണം: 199.5104 Mm³
ഒഴുക്ക്: 14.55 m³/sec
പരമാവധി ഡെഡ് സ്റ്റോറേജ്: 2.40 Mm³
മൊത്തം സംഭരണ ശേഷി; 226.0 Mm³

പ്രത്യേക നിര്‍ദ്ദേശങ്ങള്‍;

  1. RBC, LBC & സ്പിൽവേ ഷട്ടറുകൾ അടച്ചു,.
  2. ജലനിരപ്പ് അപ്പർ റൂൾ കർവിനു താഴെയാണ്
    3.സ്പിൽവേ അടച്ചു

4.പൊരിങ്ങൽക്കുത്ത് ഡാം

ഇപ്പോഴത്തെ ജലനിരപ്പ് 15.42 Mm³ (50.90%)
മൊത്തത്തിലുള്ള ഒഴുക്ക്: 96.86 M3/s
അലേർട്ട് ; ഓറഞ്ച് അലേർട്ട്

5.വാഴാനി

ഇപ്പോഴത്തെ ജലനിരപ്പ് — 61.72 മീ
സംഭരണം ‑17.73Mm³
ഒഴുക്ക് — 2.48 m³/sec
മൊത്തം സംഭരണം ‑18.12 Mm³
തത്സമയ സംഭരണം — 16.26 Mm³

പ്രത്യേക നിര്‍ദ്ദേശങ്ങള്‍;
1.സ്പിൽവേ ഷട്ടറുകൾ @2cm വീതം തുറന്നു
2.സ്ലൂയിസ് ഷട്ടർ അടച്ചു

6.ചിമോണി ഡാം

ഇപ്പോഴത്തെ ജലനിരപ്പ്_75.43 മീ ഇപ്പോഴത്തെ സംഭരണം — 144.26 Mm³
ഒഴുക്ക് — 5.39 m³/s
നിർദ്ദിഷ്ട റൂൾ കർവ് അനുസരിച്ച് റിസർവോയർ ലെവൽ- 75.65 മീ
അപ്പർ റൂൾ കർവ് അനുസരിച്ച് റിസർവോയർ ലെവൽ — 75.95 മീ
പരമാവധി സംഭരണ ​​ശേഷി — 151.55 Mm³.
തത്സമയ സംഭരണം ‑148.70 Mm³

കനത്ത മഴ; സ്ഥിതിഗതികൾ വിലയിരുത്താന്‍ ജില്ലാ കളക്ടർമാരുടെ അടിയന്തിര യോഗം

കനത്ത മഴയുടെ പശ്ചാതാലത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഇന്ന് ഉച്ചക്ക് 1.15 ന് ജില്ലാ കളക്ടർമാരുടെ അടിയന്തിര യോഗം ബഹു റവന്യു ദുരന്ത നിവാരണ വകുപ്പ് മന്ത്രി കെ രാജൻ വിളിച്ചിട്ടുണ്ട്. ഓൺലൈനിൾ ആണ് യോഗം നടക്കുന്നത്. മന്ത്രി ആലുവ പാലസിൽ നിന്നുമാണ് മീറ്റിംഗിൽ പങ്കെടുക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button