EDAPPAL
ദേശീയപണിമുടക്ക് രണ്ടാം ദിവസം: സമരകേന്ദ്രങ്ങൾ സജീവം

കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ബിഎംഎസ് ഒഴികെയുള്ള സംയുക്ത ട്രേഡ് യൂണിയൻ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക്
കടന്നു. ഓരോ സമരകേന്ദ്രങ്ങളിലും
കലാപരിപാടികളും പ്രതിഷേധങ്ങളുമായി പ്രവർത്തകർ സജീവമാണ്. എടപ്പാൾ അംശകച്ചേരിയിൽ നടന്ന രണ്ടാം
ദിവസത്തെ പ്രതിഷേധ പരിപാടി ജില്ലാ പഞ്ചായത്തംഗം അഡ്വ.പി പി മോഹൻദാസ് ഉദ്ഘാടനം ചെയ്തു. വേലായുധൻ കല്ലാട്ടായിൽ അധ്യക്ഷത വഹിച്ചു. ഇ ബാലകൃഷ്ണൻ, അഡ്വ. എം ബി ഫൈസൽ, കെ പ്രഭാകരൻ തുടങ്ങിയവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.
