EDAPPAL
ദേവദത്ത് പടിക്കൽ മികച്ച താരം; യൂസഫ് പത്താൻ
എടപ്പാൾ: രാജസ്ഥാൻ റോയൽസ് 7.75 കോടി
രൂപയ്ക്ക് സ്വന്തമാക്കിയ എടപ്പാൾ സ്വദേശി ദേവദത്ത് പടിക്കൽ മികച്ച കളിക്കാരനെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യൂസഫ് പത്താൻ. പ്രമുഖ വ്യവസായിയും നെല്ലറ ഗ്രൂപ്പ് എംഡിയുമായ ഷംസുദ്ദീൻ നെല്ലറയുടെ മക്കളുടെ വിവാഹസൽക്കാരത്തിൽ പങ്കെടുത്ത് മടങ്ങവെ
മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പത്താൻ.
കേരള ടീമിൽ മികച്ച താരങ്ങൾ ഉണ്ടെന്നും
സഞ്ജു സാംസൺ ഉദാഹരണമാണെന്നും ഇനിയും താരങ്ങൾ ദേശീയ ടീമിൽ ഇടം പിടിക്കുമെന്നും പറഞ്ഞു. കേരളത്തെ കുറിച്ച് ചോദിച്ചപ്പോൾ
കേരളം ഏറെ മനോഹരം ആണെന്നും കേരളീയർ
സൗഹൃദത്തെ കാത്തുസൂക്ഷിക്കാൻ
ആഗ്രഹിക്കുന്നവരാണെന്നും അദ്ദേഹം
കൂട്ടിച്ചേർത്തു. ഇന്നലെ മൂന്ന് മണിയോടെ എടപ്പാളിൽ
എത്തിയ യൂസഫ് പത്താൻ രണ്ടുമണിക്കൂറോളം
ചെലവഴിച്ചാണ് തിരിച്ചുപോയത്.