ENTERTAINMENT

ദുൽഖർ സൽമാൻ നായകനാകുന്ന തമിഴ് ചിത്രം ‘ഹേയ് സിനാമിക’യുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

ദുൽഖർ സൽമാൻ നായകനായെത്തുന്ന പുതിയ തമിഴ് ചിത്രമാണ് ‘ഹേയ് സിനാമിക’. ബൃന്ദാമാസ്റ്റർ സംവിധായികയാകുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നൃത്ത സംവിധായിക എന്ന നിലയ്ക്ക് തമിഴിലെ മുൻനിര താരങ്ങൾക്കൊപ്പം പ്രവർത്തിച്ച അനുഭവ സമ്പത്തുള്ളയാളാണ് ബൃന്ദാ മാസ്റ്റർ. സിനിമയുടെ തിരക്കഥ മധൻ കർകിയും ഛായാഗ്രഹണം പ്രീത ജയരാമനുമാണ് നിർവഹിച്ചിരിക്കുന്നത്. പുതിയ തമിഴ് ചിത്രത്തിന്റെ വിശേഷങ്ങളും റിലീസ് തിയ്യതിയും ദുൽഖർ തന്നെ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുകായാണിപ്പോൾ.

പല ഭാവത്തിലും രൂപത്തിലും പ്രത്യക്ഷപ്പെടുന്ന ദുൽഖർ തന്നെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ മുഖ്യ ആകർഷണം. കാജൽ അഗർവാളും അതിഥി റാവു ഹൈദരിയുമാണ് ചിത്രത്തിലെ നായികമാർ.’ഹേയ് സിനാമിക’യുടെ റിലീസ് തിയ്യതി ഫെബ്രുവരി 25 നാണ് നിശ്ചയിച്ചിരിക്കുന്നത്. കോവിഡ് പ്രതിസന്ധി മൂലം സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചതിനാലാണ് റിലീസ് തിയ്യതി നീണ്ടുപോയത്. മികച്ച ടീമിനൊപ്പമാണ് താൻ പ്രവർത്തിച്ചതെന്ന് ദുൽഖർ അഭിപ്രായപ്പെട്ടിരുന്നു. അതോടൊപ്പം ചിത്രത്തിന്റെ ലൊക്കേഷൻ ദൃശ്യങ്ങളും താരം പങ്കുവെച്ചിരുന്നു. തന്നോടൊപ്പമുണ്ടായിരുന്ന സഹപ്രവർത്തകർ മികച്ച പ്രൊഫഷണൽസാണെന്നും ബൃന്ദ മാസ്റ്ററോട് സ്‌നേഹമാണെന്നും അദ്ദേഹം കുറിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button