ENTERTAINMENT

ദുൽഖർ ജയൻ, ഫഹദ് സത്യൻ, നിവിൻ നസീർ; വൈറലായി സീനിയർ വെർഷൻ ‘ബാം​ഗ്ലൂർ ഡെയ്സ്’

2014ൽ റിലീസ് ചെയ്ത് കേരളക്കരയിൽ വലിയ തരം​ഗമായി മാറിയ സിനിമയാണ് ‘ബാം​ഗ്ലൂർ ഡെയ്സ്’. കേരളത്തിന് പുറത്തുള്ള പ്രധാന നഗരങ്ങളിലെ തിയറ്റര്‍ റിലീസില്‍ മലയാളികളല്ലാത്ത പ്രേക്ഷകരെയും വന്‍ തോതില്‍ ആകര്‍ഷിച്ച ചിത്രമായിരുന്നു ഇത്. അഞ്ജലി മേനോൻ എന്ന സംവിധായികയെ മലയാളികൾക്കിടയിൽ ശ്രദ്ധേയയാക്കിയ ചിത്രത്തിൽ നസ്രിയ, ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, നിവിൻ പോളി തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പുറത്തിറങ്ങി വർഷങ്ങൾക്കിപ്പുറം സിനിമയുമായി ബന്ധപ്പെട്ടൊരു പോസ്റ്റാണ് ശ്രദ്ധനേടുന്നത്. 

60-70കളിലെ ‘ബാം​ഗ്ലൂർ ഡെയ്സ്’ആണ് പോസ്റ്റിൽ. ഇതിൽ മലയാളത്തിലെ സൂപ്പർ സീനിയറുകളായ അഭിനേതാക്കൾ സിനിമയിലെ കഥാപാത്രങ്ങളാകുകയാണ്. ദുൽഖർ- ജയൻ, ഫഹദ്- സത്യൻ, നിവിൻ -നസീർ, നസ്രിയ- ശാരദ, നിത്യ മേനൻ- ശ്രീവിദ്യ, പാർവതി- ജയഭാരതി, ഇഷാ തൽവാർ- ഷീല എന്നിങ്ങനെയാണ് കഥാപാത്രങ്ങൾ. ‘ബാം​ഗ്ലൂർ ഡെയ്സ്’  എന്ന പേരിന് പകരം ബാംബെ ഡെയ്സ് എന്നാണ് ടൈറ്റില്‍ കൊടുത്തിരിക്കുന്നത്.  ഈ ചാർട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. 

സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും കഥ പറഞ്ഞ ചിത്രമാണ് ബാംഗ്ലൂർ ഡെയ്സ്. ബോക്സ് ഓഫീസിൽ വൻ ഹിറ്റായിരുന്നു ചിത്രം അൻവർ റഷീദും സോഫിയ പോളും ചേർന്നാണ് നിർമ്മിച്ചത്. പ്രവീണ, പാരിസ് ലക്ഷ്മി, വിജയരാഘവൻ, കൽപ്പന, രേഖ, മണിയൻ പിള്ള രാജു തുടങ്ങിവർ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഈ സിനിമയ്ക്ക് പിന്നാലെ ആണ് ഫഹദും നസ്രിയയും വിവാഹിതരായത്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button