CHANGARAMKULAM

ദുരിതങ്ങൾ തീർന്നെന്ന് കരുതിയതാണ് ഇപ്പോൾ റെയിൽവേസ്റ്റേഷനിൽ കുടുങ്ങി യുദ്ധഭൂമിയിലെ വീഡിയോ പങ്ക് വെച്ച് ചങ്ങരംകുളം സ്വദേശി

ദുരിതങ്ങൾക്കൊടുവിൽ പ്രതീക്ഷക്ക് വക നൽകി യുദ്ധ ഭൂമിയിൽ നിന്ന് യാത്ര തിരിച്ച ചങ്ങരംകുളം സ്വദേശികൾ അടക്കമുള്ള വിദ്യാർത്ഥി സംഘം റെയിൽവേ സ്റ്റേഷനിൽ കുടുങ്ങി.4 ദിവസത്തെ ദുരിതത്തിന് ശേഷമാണ് 650 ഓളം വരുന്ന വിദ്യാർത്ഥികൾക്ക് കീവിലെ താമസ സ്ഥലത്ത് നിന്ന് റെയിൽവേ സ്റ്റേഷനിൽ എത്താൻ നിർദേശം ലഭിച്ചത്.മടങ്ങാനുള്ള സാഹചര്യങ്ങൾ ഒരുങ്ങിയ വിവരം നാട്ടിൽ വീട്ടുകാരെ അടക്കമുള്ളവരെ അറിയിച്ചെങ്കിലും റെയിൽവേ സ്റ്റേഷനിൽ കുടുങ്ങി കിടക്കുകയാണെന്നും ഒരു തരത്തിലുള്ള പരിഗണയും ഇല്ലെന്നും ചങ്ങരംകുളം സ്വദേശിയായ ഷഹൽ പറഞ്ഞു

നാല് ദിവസത്തോളം ഭീതിയോടെ കീവിലെ ഹോസ്റ്റലിന് താഴെ ബങ്കറിൽ കഴിഞ്ഞ തങ്ങൾ മൂന്ന് കിലോമീറ്ററോളം നടന്നാണ് റെയിൽവേ സ്റ്റേഷനിലെത്തിയത്.ഇത് വരെ ഞങ്ങൾക്ക് യാത്ര ചെയ്യാനുള്ള സൗകര്യമായിട്ടില്ല. ഭക്ഷണവും വെള്ളവും കിടക്കാൻ സ്ഥലം പോലുമില്ലാത്ത അവസ്ഥയാണെന്നും ഓരോ നിമിഷവും ഭീതിയോടെയാണ് തള്ളി നീക്കുന്നതെന്നും വിദ്യാർത്ഥികൾ പറയുന്നു.
ഇന്ത്യൻ എംബസി അടിയന്തിരമായി തങ്ങളുടെ കാര്യത്തിൽ ഇടപെട്ടില്ലെങ്കിൽ ഞങ്ങളുടെ അവസ്ഥ കൂടുതൽ പരിങ്ങലിലേക്ക് നീങ്ങുമെന്നും ഷഹൽ ഭീതിയോടെ പറയുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button