MALAPPURAM
ദുരന്തമുഖത്ത് രക്ഷാപ്രർത്തനം നടത്താൻ ‘ആപ്തമിത്ര’ സന്നദ്ധ സേന സജ്ജം
ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ സഹായത്തോടെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് പരിശീലനം നൽകിയത്. സംസ്ഥാനത്താകെ 4300 പേർക്കായിരുന്നു പരിശീലനം. കൂടുതൽ പേർ പരിശീലനം നേടിയത് മലപ്പുറത്താണ്. നിലമ്പൂർ മേഖലയിൽ നിന്നും തിരഞ്ഞെടുത്ത
101 ഗോത്ര വർഗ്ഗക്കാരും ആപ്തമിത്ര പരിശീലനം നേടിയിട്ടുണ്ട്. അഗ്നി സുരക്ഷ, ദുരന്ത ലഘൂകരണം, പ്രഥമ ശുശ്രൂഷ, ജല രക്ഷ, അപകട പ്രതികരണം. വയർലസ് കമ്യൂണിക്കേഷൻ തുടങ്ങിയ വിഷയങ്ങളിൽ 12 ദിവസത്തെ തിയറി, പ്രായോഗിക പരിശീലനം വളണ്ടിയർമാർക്ക് നൽകിയിട്ടുണ്ട്.
ജില്ലാ കളക്ടർ വി ആർ പ്രേംകുമാർ, ഡി.വൈ.എസ്.പി പി അബ്ദുൽ ബഷീർ, എം.എസ്.പി അസി. കമാൻഡന്റ് എം രതീഷ്, ഫയർ ഓഫീസർമാരായ സി ബാബുരാജ്, എം രാജേന്ദ്രൻ, എം.കെ പ്രമോദ്, പി പ്രദീപ് എന്നിവർ പങ്കെടുത്തു.