എടപ്പാള്‍:തപസ്യ കലാസാഹിത്യ വേദി എടപ്പാൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദീപാവലി കുടുംബസദസ്സും സാരസ്വതനിധി സമർപ്പണവും നടത്തി.കൃഷ്ണാനന്ദ് അധ്യക്ഷത വഹിച്ചു.ഷീലസുധാകരൻ ദീപാവലി സന്ദേശം നൽകി. മണി എടപ്പാൾ മുഖ്യപ്രഭാഷണം നടത്തി.ടി.വി.സദാനന്ദൻ,വേളൂർ മണികണ്ഠൻ,ടി.പി.വേലായുധൻ, വിജയൻ കുമ്മറമ്പിൽ,ഷാജി പ്രസാദ്, സുനിത സുരേഷ് എന്നിവർ പ്രസംഗിച്ചു.