ദമാമിൽ പൊന്നാനിപെരുമ വിളിച്ചോതി PCWF ഇഫ്താർ സംഗമം.
ദമാം: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) ദമാം ചാപ്റ്റർ സംഘടിപ്പിച്ച ഇഫ്താർ സംഗമം ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി.
ദമാമിലെ പ്രവാസി സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള എഴുന്നൂറോളം പേർ പങ്കെടുത്ത സംഗമം, പൊന്നാനിയുടെ തനതായ അതിഥി സൽക്കാരത്തിന്റെയും സാഹോദര്യത്തിന്റെയും നേർക്കാഴ്ചയായി മാറി.
വിശുദ്ധ റമദാൻ പകർന്നു നൽകുന്ന കാരുണ്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശം ഉൾക്കൊണ്ടാണ് സംഗമം സംഘടിപ്പിച്ചത്.
കൺവീനർമാരായ ശഫായത്ത്, നഹാസ്, ആസിഫ്, ഫസ്ന ആസിഫ് , ജസീന റിയാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
സാജിത ഫഹദ്, രകീബ നൗഫൽ, ആഷ്ന അമീർ, അർഷിന ഖലീൽ, മേഘ ദീപക്, ജെസ്സി ഷാജഹാൻ, സാദിയ ഫാസിൽ, മുഹ്സിന നഹാസ്, സബിത ഉമ്മർ, നഫീസ ഉമ്മർ എന്നിവരുടെ നേതൃത്വത്തിൽ വനിതാ കമ്മിറ്റി അംഗങ്ങൾ തയ്യാറാക്കിയ തനത് വിഭവങ്ങളും വിഭവസമൃദ്ധമായ ഇഫ്താർ വിരുന്നും അതിഥികൾക്ക് ഹൃദ്യമായ അനുഭവമായി.
പി സി ഡബ്ല്യു എഫ് ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി അഷ്റഫ് നൈതല്ലൂർ, സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ബിജു ദേവസി സന്നിഹിതരായിരുന്നു.
പി സി ഡബ്ല്യു എഫ് ദമ്മാം കമ്മിറ്റി പ്രസിഡന്റ് ഷമീർ, സെക്രട്ടറി ഖലീൽ, ട്രഷറർ ഫഹദ് ബിൻ ഖാലിദ് തുടങ്ങിയവർ പരിപാടികൾ ഏകോപിപ്പിച്ചു.
സാലി, നൗഫൽ, ഫൈസൽ ആർ വി, സലീം ഗ്ലോബ്, ദീപക് തുടങ്ങിയവർ വിവിധ വിഭാഗങ്ങളുടെ മേൽനോട്ടം വഹിച്ചു.
സൗദ് മുഹമ്മദ് അൽ യാമി, മുഹമ്മദ് സാലിം അൽ യാമി, മുഹമ്മദ് ഖാലിദ് അൽ അലി മുഖ്യാതിഥികളായിരുന്നു. ഷാജി മതിലകം, ദമ്മാം ഇന്ത്യ ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് സഫീർ മണലോടി, മലയാളി സമാജം പ്രതിനിധികൾ മാലിക് മക്ബൂൽ, ഡോ: സിന്ധു ബിനു , ഷനീബ് അബൂബക്കർ, ഷാജു അഞ്ചേരി, ഷഹീർ മജ്ദൽ, നൗഷാദ് ഏഴര, ബഷീർ ബുഖാരി ദമ്മാമിലെ മറ്റ് സാംസ്കാരിക സാമൂഹിക മേഖലയിലെ പ്രമുകരുടെയും ഇഫ്താറിന്റെ ഭാഗമായി.
ഉമ്മർ ഖോബാർ, ഉമ്മർ കൊളക്കാട്ട്, ഇക്ബാൽ വെളിയംകോട് എന്നിവർ അതിഥികളെ നിയന്ത്രിക്കുന്നതിനും സ്വീകരിക്കുന്നതിനും നേതൃത്വം നൽകി.
ജുബൈൽ, ദമാം, ഖോബാർ, അൽ ഹസ്സ, തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരും യുവാക്കളും വനിതകളും അടങ്ങുന്ന വലിയൊരു നിര തന്നെ സംഗമത്തിന്റെ ഭാഗമായി. പ്രവാസ ലോകത്ത് പൊന്നാനി നിവാസികളുടെ ഒത്തൊരുമയും കരുത്തും വിളിച്ചോതുന്നതായിരുന്നു ഈ സംഗമമെന്ന് സംഘാടകർ അറിയിച്ചു.
കഫീൽ, നൗഷാദ്, സൈഫർ, ഹാരിസ്, സിറാജ്, ഫാസിൽ, രജീഷ്, അമീർ, നിയാസ്, സുഹൈൽ, അബ്ദുറഹീം ഷമീർ കൊല്ലംകോട്, ഷാരു, അജ്മൽ, അബൂബക്കർ ഷാഫി, ബഷീർ, നിഷാർ തുടങ്ങിയവരും പരിപാടിയുടെ വിജയത്തിനായി സജീവമായി രംഗത്തുണ്ടായിരുന്നു.
ഇഫ്താർ സംഗമത്തിൽ പങ്കുചേർന്ന ഏവർക്കും PCWF ദമാം ചാപ്റ്റർ ഭാരവാഹികൾ നന്ദി അറിയിച്ചു.