EDAPPAL

നമസ്കരിക്കാൻ എത്തുന്നവർക്ക് വീട്ടിലേക്ക് ജൈവപച്ചക്കറിയുമായി മടങ്ങാം;പദ്ധതിയുമായി ആനക്കര ജുമാമസ്ജിദ

എടപ്പാൾ:ആനക്കര ജുമാമസ്ജിദ്ൽ നമസ്കരിക്കാൻ എത്തുന്നവർക്ക് വീട്ടിലേക്ക് ജൈവപച്ചക്കറിയുമായി മടങ്ങാം.ആനക്കര കൃഷിഭവൻ കേരളത്തിനു നൽകിയ പുതിയ ഒരു ആശയം ആയിരുന്നു ദേവാലയങ്ങളിലെ തരിശ് ആയി കിടക്കുന്ന സ്ഥലങ്ങളിലെ പച്ചക്കറി കൃഷി.പദ്ധതിയുടെ അടിസ്ഥാനത്തിൽ ആദ്യമായി പന്നിയൂർ വരാഹമൂർത്തി ക്ഷേത്രത്തിൽ ആണ് പരീക്ഷണടിസ്ഥാനത്തിൽ കേരള സർക്കാരിന്റെ സുഭിക്ഷ കേരളം തരിശ് പച്ചക്കറി കൃഷി പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നര ഏക്കർ സ്ഥലത്തു പച്ചക്കറി കൃഷി നടത്തിയത്. കൃഷി വിജയകരമായപ്പോൾ പിന്നീട് ഹൈടെക് കൃഷിലേക്ക് മാറി.പ്ലാസ്റ്റിക് മൾച്ചിങ് ഫെർട്ടിഗേഷൻ രീതി ഉപയോഗിച്ച് ക്ഷേത്രാങ്കണം കൂടുതൽ സ്ഥലം പച്ചക്കറി കൃഷി യോഗ്യമാക്കി. തുടർന്ന് ആനക്കര കൃഷിഭവൻ കുമ്പിടി ജുമാ മസ്ജിദ്,കെസി പള്ളി,തൊട്ടഴിയം പള്ളി എന്നിവയുടെ തരിശ് ആയി കിടക്കുന്ന സ്ഥലങ്ങൾ മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷി ആരംഭിച്ചത്.ഇപ്പോൾ വെണ്ട, വഴുതന, മത്തൻ, വെള്ളരി, ചുരക്ക, എന്നിവ വിളഞ്ഞു നിൽക്കുന്നത് നിസ്കരിക്കാൻ പള്ളിയിൽ എത്തുന്നവർക്ക് കണ്ണിന് കുളിരും, മനസിന് സംതൃപ്തി യും നൽകുന്ന കാഴ്ചയാണ് കൂടാതെ പള്ളി അങ്കണത്തെ മനോഹരമായി മാറ്റുകയും ചെയ്യുന്നു പള്ളിയിൽ താമസിച്ചു മത പഠനം നടത്തുന്ന കുട്ടികൾക്ക് ഭക്ഷണം ആയി വിഷരഹിതമായ പച്ചക്കറി ഉപയോഗിക്കുന്നു കൂടാതെ പള്ളിയിൽ എത്തുന്നവർക്ക് ആവശ്യനുസരണം വില്പനയും നടത്തുന്നു.ഉമ്മത്തൂരിൽ ഉള്ള സൈനുദ്ധീൻ എന്ന കർഷകൻ ആണ് കൃഷിയുടെ മേൽനോട്ടം നടത്തുന്നത്.ആനക്കര കൃഷിഭവൻ ഈ പുണ്യകൃഷി കേരളം ആകെ ഏറ്റെടുക്കണം എന്നാണ് ആനക്കര കൃഷിഭവന്റെ സന്ദേശം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button