തൗദാരം പൊന്നാനി ഇഫ്താർ സംഗമം സംഘടിപ്പിച്ചു

പൗരാണിക പൊന്നാനി യുടെ തനിമ നിലനിർത്തുന്നതിനായുള്ള കൂട്ടായ്മയായ തൗദാരം പൊന്നാനി miup സ്കൂളിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
സമൂഹത്തിന്റെ വിവിധ മേഖലകളിലെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള 250 ഓളം ആളുകൾ പങ്കെടുത്തു.
ഇബ്രാഹിം മാളിയേക്കൽ അധ്യക്ഷത വഹിച്ചു.
MES സംസ്ഥാന ട്രഷറർ ഒ. സി. സലാഹുദ്ധീൻ, കെ വി നദീർ, എ അബ്ദുൽ ലത്തീഫ്, കൗൺസിലർ ഷബീറാബി, അബ്ദുറഹ്മാൻ ഫാറൂഖി, കമാൽ മാസ്റ്റർ എന്നിവർ സംസാരിച്ചു. കോർഡിനേറ്റർ എൻ ഫസലു റഹ്മാൻ സ്വാഗതവും സി സി മൂസ നന്ദിയും പറഞ്ഞു.
ലിയാകത്ത് സ്വലാഹി ആത്മീയ പ്രഭാഷണം നടത്തി. യു എ ശറഫുദ്ധീൻ ഖിറാ അത്ത് നടത്തി.
സുഹറ ബാനു മൂസ സ്ത്രീകളുടെ നമസ്കാരത്തിന്ന് നേതൃത്വം നൽകി.
സംഗമത്തിൽ പങ്കെടുത്തവർക്കുള്ള സമ്മാനങ്ങൾ കെ എം ഹബീബ് റഹ്മാൻ, സി വി അബ്ദുൽ മജീദ്, ടി കെ സലീം എന്നിവരും ഗോൾഡ് കോയിൻ സമ്മാനം മുഹമ്മദ് നവാസ് കോടമ്പിയകവും വിതരണം ചെയ്തു.
കെ എം അബ്ദുറഹ്മാൻ, യു കെ അമാനുള്ള, ഷാഹുൽ ഹമീദ് തറീക്കാനകം, പി പി നിസാർ, യു കെ കബീർ, മുഹ്സിൻ മഖ്ദൂമി, ഫാറൂഖ്, ടി. ഹക്കീം, വാഹിദ, പി അബ്ദുൽ ഗഫൂർ, ഗഫൂർ അൽഷാമ എന്നിവർ ഇഫ്താറിന് നേതൃത്വം നൽകി.
