EDAPPAL
ത്വക്ക് രോഗങ്ങളും സൗന്ദര്യവർദ്ധക വസ്തുക്കളും ബോധവത്കരണ ക്ലാസ് നടത്തി
എടപ്പാൾ: വട്ടംകുളം സിപിഎൻ യു പി സ്കൂളിൽ ശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികളിലെ രോഗങ്ങളും സൗന്ദര്യ വർദ്ധക വസ്തുക്കളുടെ ഉപയോഗവും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി റിട്ടയേർഡ് മലപ്പുറം ജില്ല ആയുർവേദ മെഡിക്കൽ ഓഫീസർ കെ.കെ സാവിത്രി ഉദ്ഘാടനം ചെയ്തു.പൊന്നാനി താലൂക്ക് ആയുർവേദ ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ സിനി മോഹനൻ ക്ലാസ് എടുത്തു പ്രധാന അധ്യാപിക എസ്.സുജാ ബേബി അധ്യക്ഷ വഹിച്ചു സ്റ്റാഫ് സെക്രട്ടറി സി. സജി,കെ.വി ഷാനിബ, ഇ.പി.സുരേഷ് എന്നിവർ പ്രസംഗിച്ചു.