മാണൂർ മലബാർ കോളേജ് ഓഫ് കോമേഴ്‌സ് ആൻഡ് സയൻസ്, എൻ. എസ്. എസ് ക്യാമ്പ് സംഘടിപ്പിച്ചു

മാണൂർ മലബാർ കോളേജ് ഓഫ് കോമേഴ്‌സ് ആൻഡ് സയൻസ് കക്കിടിപ്പുറം കെ. വി. യു. പി. സ്കൂളിൽ വെച്ച് എൻ.എസ്.എസ്.സപ്തദിന ക്യാമ്പ് സംഘടിപ്പിച്ചു.പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. രാംദാസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ ഷിജിൽ ക്യാമ്പ് വിശദീകരണം നടത്തി. കോളേജ് വൈസ് പ്രിൻസിപ്പൽ അംബുജാക്ഷൻ. കെ. ആർ, സ്കൂൾ പ്രധാന അധ്യാപിക പി. ജി. ബിന്ദു,വത്സല. സി, പി. ടി. എ. പ്രസിഡന്റ് ഉണ്ണിക്കുട്ടൻ, കോളേജ് എൻഎസ്എസ് യൂണിറ്റ് സെക്രട്ടറിമാരായ മുഫീദ്. ടി, കൃഷ്ണപ്രിയ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വിവിധ സെഷനുകളിലായി വാനനിരീക്ഷണം, ലഹരിവിമുക്തി, കൃഷിയെ അറിയാൻ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ നടത്തി. കൂടാതെ എം. ടി. അനുസ്മരണം, പരിസര ശുചീകരണം, സ്കൂൾ സൗന്ദര്യവൽകരണം, സാമൂഹ്യ സാമ്പത്തിക സർവ്വേ എന്നിവയും ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു. ഡിസംബർ 21 ന് ആരംഭിച്ച ക്യാമ്പ് 27 ന് സമാപിച്ചു.
