CHANGARAMKULAMLocal news
മൂക്കുതല ഹയർ സെക്കണ്ടറി സ്കൂളിലെ 2009-2010 എസ്എസ്എൽ സി ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം’ഓർമപെയ്ത്’ സ്കൂളിൽ വച്ച് നടന്നു


ചങ്ങരംകുളം:മൂക്കുതല ഹയർ സെക്കണ്ടറി സ്കൂളിലെ 2009-2010 എസ്എസ്എൽ സി ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം’ഓർമപെയ്ത്’ സ്കൂളിൽ വച്ച് നടന്നു.ഞായറാഴ്ച മൂക്കുതല സ്കൂളിൽ നടന്ന സംഗമത്തിൽ ഡോക്ടർ നജ്മ സ്വാഗതം പറഞ്ഞു.പ്രോഗ്രാം കമ്മിറ്റി കൺവീനർ അമീൻ പിഎസ് അധ്യക്ഷത വഹിച്ചു.മുൻകാല സ്കൂൾ പ്രിൻസിപ്പാൾ അബൂബക്കർ സിദ്ധീഖ് സംഗമത്തിന്റെ ഉൽഘാടനം നിർവഹിച്ചു. മുൻ അദ്ധ്യാപകൻ മൂസ മാഷ് പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തി.ആരിഫ അവുതൽ നന്ദി പറഞ്ഞു.സംഗമത്തിൽ മുൻകാല അദ്ധ്യാപകരെ ആദരിക്കുകയും തങ്ങളിൽ നിന്ന് ഈ കാലയളവിൽ വിട്ട് പിരിഞ്ഞ സഹപാഠികൾക്ക് അനുശോചനം അർപ്പിക്കുകയും ചെയ്തു.
