EDAPPALKOLOLAMBALocal news
തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ കുളം നിർമ്മാണത്തിന് തുടക്കം കുറിച്ചു

എടപ്പാൾ: കോലൊളമ്പ് തിരുത്തിയിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിലുള്ള കുളം നിർമ്മാണത്തിന് തുടക്കം കുറിച്ചു.
കാർഷികാവിശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് എടപ്പാൾ കോലൊളമ്പ് തിരുത്തിയിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ കുളം നിർമ്മിക്കുന്നത്.10 – 8 വലുപ്പത്തിൽ നിർമ്മിക്കുന്ന കുളത്തിന് 6 മീറ്ററിലധികം ആഴമുണ്ടാകും. ഇപ്പോൾ തന്നെ 100 തൊഴിൽ ദിനങ്ങൾ പൂർത്തിയായി കഴിഞ്ഞു. ഏതാനും തൊഴിൽ ദിനങ്ങൾക്കുള്ളിൽ കുളം നിർമ്മാണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് വിശ്വാസം.
