തൊണ്ടിമുതൽ തിരിമറി കേസ്: മുൻ മന്ത്രി ആന്റണി രാജു കുറ്റക്കാരൻ
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുൻമന്ത്രി ആന്റണി രാജുവിന് തിരിച്ചടി. ആന്റണിരാജു ഉൾപ്പെടെയുള്ള പ്രതികൾ കുറ്റക്കാരെന്ന് നെടുമങ്ങാട് കോടതി വിധിച്ചു. 1990 ഏപ്രിൽ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരിമരുന്നു കേസിൽ പിടിയിലായ ഓസ്ട്രേലിയൻ പൗരനെ ശിക്ഷയിൽനിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിയായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്ന കേസിലാണ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി വിധിപറഞ്ഞത്.
അഭിഭാഷകനായ ആന്റണി രാജു കേസിലെ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിനൽകിയതിനെ തുടർന്ന് പ്രതി ശിക്ഷയിൽ നിന്ന് രക്ഷപെട്ടുവെന്നാണ് കേസ്. ഐപിസി 120 ബി, 201, 193, 409, 34 എന്നീ വകുപ്പുകളാണ് തെളിഞ്ഞത്. കേസിൽ രണ്ടാം പ്രതിയാണ് ആൻറണി രാജു. കോടതി ജീവനക്കാരനായ ജോസ് ആണ് ഒന്നാം പ്രതി. ആന്റണി രാജു ജോസുമായി ഗൂഢാലോചന നടത്തി തൊണ്ടിമുതൽ പുറത്തെടുത്ത് അതിൽ കൃത്രിമത്വം വരുത്തി ഹൈക്കോടതിയിൽ കേസ് പ്രതിക്ക് അനുകൂലമാക്കിയെന്ന്
ഇപ്പോള്‍ വാദം കേട്ട കോടതിക്ക് ഈ വകുപ്പുകള്‍ക്കു പരമാവധി ശിക്ഷ വിധിക്കാന്‍ കഴിയാത്തതിനാല്‍ സിജെഎം കോടതി ശിക്ഷ വിധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന് അപേക്ഷ നല്കി. ഈ സാഹചര്യത്തില്‍ സിജെഎം കോടതി ആവുംശിക്ഷാവിധി പറയുക