Local newsPADINJARANGADI
തേനീച്ചയുടെ ആക്രമണത്തിൽ കുമരനെല്ലൂർ സ്വദേശിക്ക് പരിക്കേറ്റു

ചാലിശേരി : അങ്ങാടി പതിമൂന്നാം വാർഡ് നായനാർ റോഡിൽ വ്യാഴാഴ്‌ച രാവിലെ 11നാണ് സംഭവം. കുമരനെല്ലൂർ കൊടകടവത്ത് വീട്ടിൽ മണിയ്ക്കാണ് ( 71) കുത്തേറ്റത്.
ദേഹമാകെ തേനീച്ച പൊതിഞ്ഞ മണി പാടത്ത് നിന്ന് നിലവിളിച്ച് റോഡിലെത്തി തളർന്ന് വീഴുകയായിരുന്നു. റോഡിൽ പണിയെടുക്കുന്ന പതിമൂന്നാം വാർഡിലെ അഞ്ച് തൊഴിലുറപ്പ് തൊഴിലാളികളുടെ ധീരമായ ഇടപെടലിലാണ് രക്ഷാപ്രവർത്തനം സാധ്യമായത്. സ്ഥല ഉടമയെത്തി മണിയെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിലായിരുന്ന മണി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു.
സംഭവമറിഞ്ഞ് ചാലിശ്ശേരി പോലീസ്, പട്ടാമ്പി ഫയർ റസ്ക്യൂ ഫോഴ്സ് എന്നിവർ സ്ഥലത്ത് എത്തി പാടശേഖരങ്ങളിൽ പരിശോധന നടത്തിയെങ്കിലും തേനീച്ചക്കൂട് കണ്ടെത്താൻ കഴിഞ്ഞില്ല.
