PONNANI
തെരുവുനായ ശല്യത്തിന് പൊന്നാനിയിൽ യാതൊരു കുറവുമില്ല; തെരുവുനായ്ക്കളെ പേടിച്ചിട്ട്
തെരുവുനായ ശല്യത്തിന് പൊന്നാനിയിൽ യാതൊരു കുറവുമില്ല; തെരുവുനായ്ക്കളെ പേടിച്ചിട്ട്
പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യം


പൊന്നാനി: പൊന്നാനി ടൗണിലും മറ്റ് സമീപ പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. കാല്‍നടയാത്രക്കാര്‍ക്കും കച്ചവടക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഇവ ശല്യമായി നിലനില്‍ക്കുകയാണ്.
തെരുവുനായ്ക്കളെ പേടിച്ചിട്ട് മുതിര്‍ന്നവര്‍ക്കു പോലും പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യം പൊന്നാനിയില്‍ തുടരുകയാണ്.
വന്ധീകരണത്തിന് നിബന്ധന പ്രകാരം പരീശീലനം നേടിയവരെ കിട്ടാനില്ലാത്തതുകൊണ്ട് തെരുവു നായ്ക്കളെ നിയന്ത്രിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ തേടുകയായിരുന്നു നഗരസഭ. നഗരത്തില്‍ അലയുന്ന നൂറു കണക്കിന് തെരുവുനായ്ക്കളെ പിടികൂടി അടച്ചുറപ്പുളള ഒരു കേന്ദ്രത്തിലേക്ക് മാറ്റാനാണ് തീരുമാനം.
നായ്ക്കൂട്ടങ്ങളെ പേടിച്ചിട്ട് വിദ്യാര്‍ഥികള്‍ക്ക് സ്കൂളിലും മദ്രസയിലും പോവാനാവാത്ത സാഹചര്യം പൊന്നാനിയിൽ തുടുരുകയാണ്.
