MARANCHERY
തെരുവുനായ ഭീതിയിൽ മാറഞ്ചേരി
തെരുവുനായ ഭീതിയിൽ മാറഞ്ചേരി
![](https://edappalnews.com/wp-content/uploads/2023/01/Screenshot_2023-01-05-16-16-14-314_com.android.chrome.jpg)
![](https://edappalnews.com/wp-content/uploads/2023/01/IMG-20230103-WA0056-903x1024.jpg)
എരമംഗലം : തെരുവുനായകളുടെ ആക്രമണത്തിന്റെ ഭീതി ഒഴിയാതെ മാറഞ്ചേരി. മാറഞ്ചേരി എം.ജി. റോഡ് ചക്കംതെങ്ങിൽ അഷ്റഫിന്റെ വീട്ടിലെ മൂന്നു ആടുകൾക്കാണ് തെരുവുനായയുടെ കടിയേറ്റത്. വയറിനും കഴുത്തിനും കടിയേറ്റ ആടുകളിൽ രണ്ടെണ്ണം സംഭവസ്ഥലത്തുവെച്ചു തന്നെ ചത്തു. ഒന്നിന്റെ നില ഗുരുതരമായി തുടരുന്നു.
കടിയേറ്റ മൂന്നു ആടുകളും പൂർണ്ണ ഗർഭിണികളായിരുന്നു. രണ്ടുദിവസം മുമ്പ് മാറഞ്ചേരി താമലശ്ശേരിയിൽ വിദ്യാർഥിയെയും മൂക്കുതലയിൽ കച്ചവടക്കാരനെയും തെരുവുനായ കടിച്ചിരുന്നു. ഏറെക്കാലമായി മാറഞ്ചേരിയിലും പരിസരപ്രദേശങ്ങളിലും തെരുവുനായ് കളുടെ ആക്രമണം വർധിച്ചുവരുന്നുണ്ട്.
![](http://edappalnews.com/wp-content/uploads/2025/01/logo.png)