KERALA
തെരുവുനായയുടെ കടിയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥിനി മരിച്ചു


തെരുവുനായയുടെ കടിയേറ്റ് അതിതീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥിനി അഭിരാമി(12) മരിച്ചു.
കഴിഞ്ഞ മൂന്ന് ദിവസമായി കോട്ടയത്ത് ചികിത്സയിലായിരുന്നു. പേപ്പട്ടി വിഷബാധയ്ക്കുള്ള വാക്സിൻ മൂന്ന് തവണ എടുത്തെങ്കിലും ആരോഗ്യനില വഷളായിരുന്നു.
കുട്ടിയുടെ സ്രവങ്ങൾ പൂനെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. നാളെ പരിശോധനാഫലം വരാനിരിക്കെയാണ് മരണം സ്ഥിരീകരിച്ചത്.













