EDAPPAL
തെരുവുനായയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ ഓടി; കോണിപ്പടിയിൽനിന്നു വീണ് കുട്ടിക്ക് പരിക്ക്

എടപ്പാൾ: തെരുവുനായയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ ഓടിയ കുട്ടിക്ക് കോണിപ്പടിയിൽനിന്നു വീണ് ഗുരുതരമായി പരിക്കേറ്റു. കാഞ്ഞിരമുക്ക് വലിയവീട്ടിൽ അനിൽകുമാറിന്റെ മകൻ ആകാശി(17)നാണ് കാലിലെ എല്ലുകൾ പൊട്ടിയതുൾപ്പെടെ പരിക്കേറ്റത്.ഞായറാഴ്‌ച രാവിലെ എടപ്പാളിലെ ട്യൂഷൻ സെന്ററിലേക്കു വരുന്നതിനിടെയാണ് കെട്ടിടത്തിനു താഴെവെച്ച് തെരുവുനായ കടിക്കാൻ വന്നത്. പേടിച്ച് കെട്ടിടത്തിന്റെ മുകളിലേക്ക് ഓടിക്കയറുന്നതിനിടെ കാൽതെറ്റി വീഴുകയായിരുന്നു. നിലവിളി കേട്ടെത്തിയ അധ്യാപകരും മറ്റും ചേർന്ന് എടപ്പാൾ ആശുപത്രിയിലെത്തിച്ചു. നഗരത്തിനും പാലത്തിനടിയിലുമുൾപ്പെടെ തെരുവുനായശല്യം വ്യാപകമാണ്.













