MALAPPURAM
തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടവര്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തണം; ജില്ലാ കലക്ടര്‍


മലപ്പുറം: തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തവരും ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിക്കപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും രണ്ട് ദിവസത്തിനകം ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തണമെന്ന് മലപ്പുറം ജില്ലാ ജില്ലാകലക്ടര്‍. എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ തുടങ്ങുന്നതിനാല്‍ പരീക്ഷാഹാളില്‍ കോവിഡ് പ്രോട്ടോക്കോല്‍ പാലിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതരും സ്ഥാപനമേധാവികളും ഉറപ്പുവരുത്തണമെന്നും കലക്ടര്‍.

