Local newsPONNANI

ബ്ലാക്ക് ഫങ്കസ് രോഗമാണെന്ന ഭയം മൂലം പൊന്നാനി ബിയത്ത് വീട്ടമ്മ തൂങ്ങി മരിച്ചു

എടപ്പാള്‍:ബ്ലാക്ക് ഫങ്കസ് രോഗമാണെന്ന ഭയം മൂലം പൊന്നാനിയില്‍ വീട്ടമ്മ തൂങ്ങി മരിച്ചു.ബിയ്യം ചെറുവയ്ക്കര സ്വദേശി തളിയോടത്ത് കൃഷ്ണന്റെ ഭാര്യ
ഭാനുമതി(65)ആണ് വീടിനകത്ത് തൂങ്ങി മരിച്ചത്.ഞാറാഴ്ച പുലർച്ചെ 6.30 ന് ആണ് തൂങ്ങിയ നിലയിൽ കണ്ടത്. ഭാനുമതിയെ ചെറുവയ്ക്കരയിലെ വീട്ടിൽ ടെറസിന് മുകളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തിയത്.ഭാനുമതിയും ഭർത്താവും ചെറുവയ്ക്കര യിലെ വീട്ടിൽ ഒറ്റക്കാണ് താമസം. മകൻ കുടുംബസമേതം വിദേശത്തു പ്രാഗിൽ ആണ്.മകൾ വിവാഹം കഴിഞ്ഞു എടപ്പാളില്‍ ആണ് താമസം.മൂന്നു ദിവസമായി തലവേദന ഉണ്ടായിരുന്നതായി പറയുന്നു. ബ്ലാക്ക് ഫങ്കസ് എന്ന രോഗത്തെ കുറിച്ചുള്ള ഭയമാണ് ആത്മഹത്യയിലേക്ക് നയിച്ചെതെന്നാണ് വിവരം.പൊന്നാനി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം എസ്ഐ സുഭാഷ് ചന്ദ്രൻ ഇന്‍ക്വസ്റ്റ് നടത്തി. കോവിഡ് ടെസ്റ്റ്‌ നടത്തിയതിൽ നെഗറ്റീവ് ആയതിനാല്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button