വലിയ സുരക്ഷാ സനാഹം ഒരുക്കിയാണ് അഗ്നിരക്ഷാസേന പൂരത്തെ കാത്തിരിക്കുന്നത്. തെക്കേഗോപുര നടയിൽ മോക്ഡ്രിൽ അവതരിപ്പിച്ചാണ് സേന ഒരുക്കങ്ങൾ പൂർത്തിയാക്കിയത്. പൂരത്തിന്റെ മുന്നൊരുക്കമായാണ് ജില്ലാ ഫയർ റെസ്ക്യൂ മോക്ഡ്രിൽ അവതരിപ്പിച്ചത്. എന്ത് അനിഷ്ട സംഭവങ്ങളെയും പ്രതിരോധിക്കാൻ തയ്യാറാണ് എന്ന സന്ദേശവും കൂടിയായിരുന്നു മോക്‌ഡ്രിൽ. തെക്കേഗോപുരനടയിൽ നാലുമണിയോടെ തുടങ്ങിയ മോക്ഡ്രിൽ കാണാൻ കുട്ടികളടക്കം നിരവധിപേരെത്തി.തെക്കേഗോപുരനടയിൽ നിന്ന് ഏത് ഭാഗത്തേക്കും വെള്ളം എത്തിക്കാനുള്ള സജ്ജീകരണമായിക്കഴിഞ്ഞു. തീപിടുത്തമടക്കം അനിഷ്ട സംഭവങ്ങളെ പെട്ടെന്ന് പ്രതിരോധിക്കാനുള്ള സജ്ജീകരണങ്ങളും തയ്യാറാണ്.പൂരം സുരക്ഷിതമാക്കാൻ വലിയ സന്നാഹമാണ് അഗ്നിരക്ഷാസേന തയ്യാറാക്കുന്നത്. സിവിൽ ഡിഫൻസ് അംഗങ്ങളടക്കം 200ലധികം ഉദ്യോഗസ്ഥർ രംഗത്തുണ്ടാകും. ചൂട് കടുത്തതിനാൽ ഇത്തവണ കൂടുതൽ കരുതലോടെ ആയിരിക്കും പൂരമെന്നും ഉദ്യോഗസ്ഥർ പറയുന്നുണ്ട്