![](https://edappalnews.com/wp-content/uploads/2025/01/n647819927173700177870241c3f1df568cfb82ecf144dafd055ed561db635a586eea42bbf52d3e4aa8a2eb.jpg)
തൃശ്ശൂർ : തൃശൂർ സർക്കാർ ചില്‍ഡ്രൻസ് ഹോമില്‍ 17കാരൻ കൊല്ലപ്പെട്ടു. ഇരിങ്ങാലക്കുട സ്വദേശി അങ്കിത് ആണ് കൊല്ലപ്പെട്ടത്.
ഉറങ്ങിക്കിടക്കുന്ന കുട്ടിയെ അന്തേവാസിയായ 15കാരൻ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. രാവിലെ ആറരയോട് കൂടിയാണ് ദാരുണമായ കൊലപാതകമുണ്ടായത്. കുട്ടികള്‍ തമ്മില്‍ തർക്കങ്ങള്‍ ഉണ്ടായിരുന്നതായി വിവരം. ഇതാണ് കൊലപാതകത്തിലേക്ക് എത്തിയതെന്നാണ് പ്രാഥമിക നിഗമനം. 25 ഓളം അനാഥരായ കുട്ടികളെയാണ് ഇവിടെ പാർപ്പിച്ചിരിക്കുന്നത്. വിയ്യൂർ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
![](http://edappalnews.com/wp-content/uploads/2025/01/logo.png)