KERALA

തൃശൂരിൽ 52 പേർക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു; കനത്ത ജാഗ്രത.

തൃശൂരിൽ 52 പേർക്ക് നോറോ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. സെന്റ് മേരീസ് ഹോസ്റ്റലിലാണ് വൈറസ് കണ്ടെത്തിയത്. ഇവിടെ ജില്ലാ മെഡിക്കൽ ഓഫീസർ എൻ.കെ കുട്ടപ്പൻ പരിശോധന നടത്തി. രോഗബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ എല്ലാ ഹോസ്റ്റലുകളും ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

സെന്റ് മേരീസ് ഹോസ്റ്റലിലെ കുടിവെള്ളത്തിൽ നിന്നാണ് രോഗം പടർന്നതെന്നാണ് സൂചന. വ്യക്തി ശുചിത്വം പാലിക്കകണമെന്നും തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ എന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button