KERALA
തൃശൂരിൽ വീണ്ടും ഭൂചലനം; മുൻപ് ഭൂചലനം അനുഭവപ്പെട്ട മേഖലയിൽ തന്നെയാണ് വീണ്ടും ഭൂചലനം അനുഭവപ്പെട്ടത്
![](https://edappalnews.com/wp-content/uploads/2023/07/eq-1.jpg)
![](https://edappalnews.com/wp-content/uploads/2023/07/FB_IMG_1684432658226-917x1024-1.jpg)
തൃശൂരിൽ വീണ്ടും ഭൂചലനം. ദിവസങ്ങൾക്ക് മുൻപ് ഭൂചലനം അനുഭവപ്പെട്ട ആമ്പല്ലൂർ കല്ലൂർ മേഖലയിൽ തന്നെയാണ് വീണ്ടും ഭൂചലനം അനുഭവപ്പെട്ടത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് രണ്ട് സെക്കൻഡ് മാത്രമാണ് ഭൂചലനം നീണ്ടു നിന്നത്. ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം കേട്ടതായി നാട്ടുകാർ പറഞ്ഞു.
ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് മേഖലയിൽ ഭൂചലനം അനുഭവപ്പെടുന്നത്. വല്ല. പഞ്ചായത്തിലെ കടലാശ്ശേരി, ഞെരുവുശ്ശേരി നേരിയ ഭൂചലനം അനുഭവപ്പെട്ടു. ചില സ്ഥലങ്ങളിൽ കട്ടിലും മറ്റും ചെറിയ രീതിയിൽ അനങ്ങിയതായി നാട്ടുകാർ പറഞ്ഞു. റിക്ടർ സ്കെയിലിൽ മൂന്നിൽ താഴെ മാത്രമാണ് തോത് രേഖപ്പെടുത്തുന്നത്. അതിനാൽ ഇത് ഭൂചലനമായി പരിഗണിക്കാറില്ല എന്നാണ് അധികൃതരുടെ വിശദീകരണം.
![](http://edappalnews.com/wp-content/uploads/2025/01/logo.png)