Categories: KERALA

തൃശൂരിൽ യുവാവ് മരിച്ച സംഭവം:വിദേശത്ത് വച്ച് മങ്കിപോക്സ് സ്ഥിരീകരിച്ചിരുന്നു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;07&sol;ei6HB2C59312-628x1024&period;jpg" alt&equals;"" class&equals;"wp-image-21783"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>തൃശൂരിൽ മങ്കിപോക്സ് ലക്ഷണങ്ങളോടെ യുവാവ് മരിച്ച സംഭവം ഉന്നതല സംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്&period; മരണത്തെ കുറിച്ച് അന്വേഷിക്കുന്നതിന് ഉന്നതല സംഘത്തെ നിയമിക്കുമെന്ന് മന്ത്രി പറഞ്ഞു&period; മങ്കിപോക്സ് മൂലം സാധാരണ ഗതിയിൽ മരണമുണ്ടാകാനുള്ള സാധ്യതയില്ലെന്നും മങ്കിപോക്സ് ലക്ഷണങ്ങളില്ലാതിരുന്ന യുവാവ് തൃശൂരിൽ ചികിത്സ തേടിയത് കടുത്ത ക്ഷീണവും മസ്തിഷ്ക ജ്വരവും മൂലമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു&period; വിദേശ രാജ്യത്ത് വച്ച് നടത്തിയ ഇയാളുടെ മങ്കിപോക്സ് പരിശോധന ഫലം പോസിറ്റീവ് ആയിരുന്നു&period; ഇത് സംബന്ധിച്ച റിപ്പോർട്ട് ഇന്നലെയാണ് ബന്ധുക്കൾ തൃശൂരിലെ ആശുപത്രി അധികൃതർക്ക് നൽകിയതെന്നും ആരോഗ്യമന്ത്രി അറിയിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>21 ന് കേരളത്തിലെത്തിയ യുവാവ് കുടുംബാംഗങ്ങൾക്കൊപ്പമാണ് കഴിഞ്ഞിരുന്നത്&period;&comma; 27 ന് മാത്രമാണ് ഇയാൾ ആശുപത്രിയിലെത്തിയത്&period; എന്ത് കൊണ്ട് ആശുപത്രിയിൽ ചികിത്സ തേടാൻ വൈകിയെന്നതടക്കമുള്ള കാര്യങ്ങൾ ഉന്നതതല സംഘം പരിശോധിക്കും&period; യുവാവിന്‍റെ സാമ്പിൾ ഒരിക്കൽ കൂടി ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിക്കും&period; യുവാവിന് മറ്റ് ചില രോഗങ്ങൾ ഉണ്ടായിരുന്നതായും സംശയിക്കുന്നുണ്ട്&period; മറ്റിടങ്ങളിൽ രോഗബാധിതരുമായി ഇടപെട്ട ആളുകൾക്ക് അസുഖമുണ്ടായില്ല എന്നത് ആശ്വാസകരമാണ്&period; പകർച്ച വ്യാധി ആണങ്കിലും &nbsp&semi;മങ്കി പോക്സിന് വലിയ വ്യാപനശേഷി ഇല്ലെന്നും പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും വീണ ജോര്‍ജ് പറഞ്ഞു&period; മങ്കിപോക്സ് സ്ഥിരീകരിച്ചിട്ടുള്ള രാജ്യങ്ങളിലും കാര്യമായ രോഗത്തെ കുറിച്ച് കാര്യമായ പഠനങ്ങൾ നടന്നിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കഴിഞ്ഞ 21ന് ആണ് ചാവക്കാട് സ്വദേശിയായ യുവാവ് യുഎഇയില്‍നിന്ന് നാട്ടിലെത്തിയത്&period; ചെറിയ ലക്ഷണങ്ങളെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ആദ്യം ചികിത്സ തേടി&period; പിന്നീട് വീട്ടിലേക്ക് വന്ന യുവാവ് 27ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍എത്തി&period; പ്രകടമായ ലക്ഷണങ്ങള്‍ അപ്പോഴും ഉണ്ടായിരുന്നില്ല&period; വെള്ളിയാഴ്ച സ്ഥിതി മോശമായി&period; ഇന്നലെ മരിച്ചു&period; സംശയത്തെ തുടര്‍ന്നാണ് സ്രവ സാമ്പിളുകൾ ആലപ്പുഴയിലെ വൈറോളജി ലാബിലേക്ക് അയച്ചത്&period; അതിനിടെ&comma; നെടുമ്പാശേരി വിമാനത്താവളത്തിലെത്തി നിരീക്ഷണത്തിലായിരുന്ന ഏഴ് പേർക്ക് മങ്കിപോക്സ് ഇല്ലെന്ന് സ്ഥിരീകരിച്ചു&period; കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഇവർ ആലുവ ജില്ലാ സർക്കാർ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു&period; ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ സാമ്പിൾ പരിശോധയിലാണ് എഴ് പേര്‍ക്കും രോഗമില്ലെന്ന് സ്ഥിരീകരിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>അതേസമയം&comma; കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മങ്കിപോക്സ് വൈറസിന് തീവ്രവ്യാപന ശേഷിയില്ലെന്ന് ജനിതക ശ്രേണീകരണ ഫലം പുറത്ത് വന്നു&period; എ&period;2 വിഭാഗത്തില്‍ പെടുന്ന വകഭേദത്തെയാണ് കണ്ടെത്തിയിരിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാരിന്‍റെ കീഴിലുള്ള ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍റ് ഇന്‍റഗ്രേറ്റീവ് ബയോളജി വ്യക്തമാക്കി&period; യൂറോപ്പില്‍ ആശങ്കയുയര്‍ത്തുന്ന ബി&period;വണ്‍ വകഭേദത്തേക്കാള്‍ വ്യാപന ശേഷി എ&period; 2 വിന് കുറവാണ്&period; കേരളത്തില്‍ രോഗം സ്ഥിരീകരിച്ച രണ്ട് പേരുടെയും സാമ്പിളുകള്‍ ജനിത ശ്രേണീകരണ പരിശോധനക്ക് വിധേയമാക്കി&period; ഇന്ത്യയില്‍ ഇതുവരെ നാല് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്&period; രാജ്യത്തെ ആദ്യ മൂന്ന് മങ്കിപോക്സ് കേസുകളും റിപ്പോർട്ട് ചെയ്തത് കേരളത്തിൽ ആണ്&period; വിദേശത്ത് നിന്നെത്തിയ കൊല്ലം&comma; കണ്ണൂർ&comma; മലപ്പുറം സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്&period; 75 രാജ്യങ്ങളിലായി ഇരുപതിനായിരം പേര്‍ക്ക് ഇതിനോടകം മങ്കിപോക്സ് പിടിപെട്ടിട്ടുണ്ട്<br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട് തർക്കം; അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു

പാലക്കാട് : മദ്യ ലഹരിയിൽ ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട് തർക്കം. അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു. വടകരപ്പതി ഒഴലപ്പതി കുപ്പാണ്ട…

3 hours ago

ചങ്ങരംകുളം ശ്രീ മങ്കുത്തിക്കാവ് അയ്യപ്പ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനം 26ന്

ചങ്ങരംകുളം ശ്രീ മങ്കുത്തിക്കാവ് അയ്യപ്പ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനം ഏപ്രില്‍ 26ന് നടക്കും. പ്രതിഷ്ഠദിനത്തോടനുബന്ധിച്ച് 26ന്വൈകീട്ട് 6 മണി…

3 hours ago

തൃശൂർ പൂരത്തിന്: ഇന്ന് കൊടിയേറ്റം

തൃശൂർ : തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറ്റം. തിരുവമ്പാടി – പാറമേക്കാവ് ക്ഷേത്രങ്ങളിൽ കൊടിയേറ്റ് നടക്കും. ഇതിനൊപ്പം എട്ട് ഘടക…

3 hours ago

🇦🇪UAE, OMAN🇴🇲, SAUDI🇸🇦, BAHRAIN🇧🇭, QATAR🇶🇦, MALAYSIA🇲🇾 Visit Visas at Lowest rates….

✨ജോബ് വിസകൾക്കുള്ള എമിഗ്രേഷൻ ക്ലിയറൻസ്Available All GCC Countries കൂടുതൽ വിവരങ്ങൾക്ക് വിളിക്കുകRAYYANTOURS & TRAVELS📱9645 275227📱7034 888815📱7025 330000…

4 hours ago

പോട്ടൂർ പാടശേഖസമിതിയ്ക്ക് ലഭിച്ച ജ്യോതി വിത്ത് വിതരണം

എടപ്പാൾ : വട്ടംകുളം കൃഷിഭവൻ മുഖാന്തരം പോട്ടൂർപാടശേഖസമിതിയ്ക്ക് ലഭിച്ച വിരിപ്പുകൃഷിയ്ക്കുള്ള ജ്യോതി വിത്ത് വിതരണം പോട്ടൂർ ഡിവിഷൻ ബ്ലോക്ക് മെമ്പർ…

6 hours ago

പെൻഷനേഴ്സ് വാർഷിക സമ്മേളനം സംഘടിപ്പിച്ചു

എടപ്പാൾ : പെൻഷനേഴ്സ് ഓർഗനൈസേഷൻ എടപ്പാൾ യൂണിറ്റിന്റെ വാർഷിക സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.…

6 hours ago