MALAPPURAM
തൃപ്രങ്ങോട് പഞ്ചായത്തിൽ ഇനി സ്ത്രീകൾക്കും വിദ്യാർഥികൾക്കും ബസ് യാത്ര സൗജന്യം.

പുറത്തൂർ :സ്ത്രീകൾക്കും വിദ്യാർഥികൾക്കുംകെ.എസ്.ആർ.ടി.സി. ബസിൽ സൗജന്യയാത്രയൊരുക്കി
തൃപ്രങ്ങോട് പഞ്ചായത്ത്
ഭരണസമിതി. എല്ലാ ദിവസവും
രാവിലെ ഏഴുമണിക്ക്പഞ്ചായത്തിന്റെ
അതിർത്തിയായഅത്താണിപ്പടിയിൽ നിന്ന്
തുടങ്ങി ഗ്രാമവഴികളിലൂടെവാഹനമോടും. ചമ്രവട്ടം,ആലത്തിയൂർ, ബി.പി. അങ്ങാടി,കൊടക്കൽ, ബീരാഞ്ചിറ, ചെറിയപറപ്പൂർ, തൃപ്രങ്ങോട്,
പെരുന്തല്ലൂർവഴികളിലൂടെയാണ് സർവീസ്.
ഹനുമാൻകാവ്, തൃപ്രങ്ങോട്
മഹാശിവക്ഷേത്രം,ചമ്രവട്ടം
അയ്യപ്പക്ഷേത്രം എന്നീറൂട്ടുകളിലും ബസ്
പോകുന്നുണ്ട്.പുരുഷൻമാർക്കും ബസിൽ
കയറാം പക്ഷേ,ടിക്കറ്റെടുക്കണം.
കേരളത്തിൽ ആദ്യമായാണ്വനിതകൾക്കും
കുട്ടികൾക്കും സൗജന്യ ബസ്യാത്ര സംവിധാനം ഒരുഗ്രാമപ്പഞ്ചായത്തിന്റെ
കീഴിൽ ഒരുക്കുന്നതെന്ന്തൃപ്രങ്ങോട് പഞ്ചായത്ത്പ്രസിഡന്റ് വി. ശാലിനിപറഞ്ഞു. കഴിഞ്ഞ ബജറ്റിലാണ്
തൃപ്രങ്ങോട് പഞ്ചായത്ത്സ്ത്രീകൾക്കും
വിദ്യാർഥികൾക്കും സൗജന്യ
ബസ് യാത്രയെന്ന പദ്ധതി
പ്രഖ്യാപിച്ചത്. ബജറ്റിൽ 10ലക്ഷം രൂപ ഇതിനായിനീക്കിവെച്ചു. പിന്നെപദ്ധതിയുടെഅനുമതിക്കായുള്ള
ഓട്ടമായിരുന്നു. കടലാസുകൾ
നീങ്ങിക്കിട്ടാൻ പലകുറി
ഓഫീസുകൾകയറിയിറങ്ങേണ്ടിവന്നു.
ഒടുവിൽ ഒരു മാസം മുൻപ്
എല്ലാം ശരിയായി.
കെ.എസ്.ആർ.ടി.സി. ബസിനായി
വകുപ്പിനെ സമീപിച്ചു. അതും
ശരിയായതോടെഉദ്യോഗസ്ഥരെത്തി പോകേണ്ടവഴികളൊക്കെ പരിശോധിച്ച്
പരീക്ഷണഓട്ടവുംനടത്തിയാണ് സർവീസിന്തുടക്കം കുറിച്ചത്.ശനിയാഴ്ച നടന്നഉദ്ഘാടനയാത്ര നാട്ടുകാർ
ആവേശത്തോടെയാണ്വരവേറ്റത്.കന്നിയാത്രതന്നെതിങ്ങിനിറഞ്ഞയാത്രയായിരുന്നു.
ആലത്തിയൂർ മുതൽതൃപ്രങ്ങോട് വരെ നടന്നയാത്രയിൽ കെ.ടി. ജലീൽ
എം.എൽ.എ., തിരൂർ ബ്ലോക്ക്
പഞ്ചായത്ത് പ്രസിഡന്റ്അഡ്വ. യു. സൈനുദ്ദീൻ,തൃപ്രങ്ങോട് പഞ്ചായത്ത്
പ്രസിഡന്റ് വി. ശാലിനി,മറ്റു ജനപ്രതിനിധികൾഎന്നിവർ പങ്കെടുത്തു
Read more at: https://newspaper.mathrubhumi.com/malappuram/news/malappuram-1.10367612
