Local newsTHRITHALA
തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിൻ്റെ കൂടുതൽ ഷട്ടറുകൾ തുറന്നു


കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതിനാൽ തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിൻ്റെ കൂടുതൽ ഷട്ടറുകൾ തുറന്നു. ഇന്ന് 10 ഷട്ടറുകളാണ് അധികമായി തുറന്നത്. നിലവിൽ 27 ഷട്ടറുകളിൽ 24 ഷട്ടറുകളും തുറന്നിട്ടുണ്ട്. പുഴയോരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
