കൂറ്റനാട് : തൃത്താല ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിർമിച്ച കെട്ടിടസമുച്ചയങ്ങൾ മന്ത്രി ആർ. ബിന്ദു വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും. മന്ത്രി എം.ബി. രാജേഷ് അധ്യക്ഷനാകും.തൃത്താല വെള്ളിയാങ്കല്ല് പ്രദേശത്ത് താത്കാലിക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കോളേജ് ഒന്നരവർഷംമുമ്പാണ് കൂറ്റനാട് തണ്ണീർക്കോട് പാതയിലെ സ്ഥലത്ത് പ്രവർത്തനം തുടങ്ങിയത്. നിലവിൽ വലിയ ഒറ്റക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.8.26 കോടിരൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിച്ച ലൈബ്രറി, ലാബ്, കാന്റീൻ, സയൻസ് ബ്ലോക്ക് എന്നിവ ഉൾപ്പെടുന്ന കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്യുന്നത്. രാവിലെ നടക്കുന്ന ചടങ്ങിൽ ഇ.ടി. മുഹമ്മദ് ബഷീർ എം.പി.മുഖ്യാതിഥിയാകും.