തൃത്താല എംഡി എംഎ കേസ്; മയക്കുമരുന്നു എത്തിച്ചു നൽകിയ ആൾ പിടിയിൽ
![](https://edappalnews.com/wp-content/uploads/2023/07/PSX_20230725_083857.jpg)
![](https://edappalnews.com/wp-content/uploads/2023/07/IMG-20230717-WA0495-724x1024-2.jpg)
തൃത്താല: ഞാങ്ങാട്ടിരി മുക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം അനധികൃത വിൽപ്പനക്കായി 18.06 ഗ്രാം MDMA മയക്കു മരുന്ന് കൈവശം വെച്ചതിന് അറസ്റ്റ് ചെയ്ത പ്രതി ആദർശ്ശിനെ ചോദ്യം ചെയ്തതിനെ തുടർന്ന് രണ്ടാം പ്രതി ബാംഗ്ലൂരിലുള്ള ബന്ധുവായ കൊല്ലം സ്വദേശി നിവേദ് ഹരി(22) അറസ്റ്റിലായി.എംഡിഎംഎ വാങ്ങിയതിൻ്റെ ഉറവിടം കണ്ടെത്തുന്നതിനുവേണ്ടി പ്രതി ആദർശുമായി ബാഗ്ലൂരിൽ പോയി ഇന്നലെ നിവേദ് ഹരിയെ കണ്ടെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
തുടർന്നുള്ള ചോദ്യം ചെയ്യലിൽ ഇയാൾ തന്നെയാണ് പ്രതിയായ ആദർശ്ശിന് MDMA കൊടുത്തിട്ടുള്ളതെന്നും പറഞ്ഞിട്ടുള്ളതിനാൽ നിവേദിനെ അറസ്റ്റ് ചെയ്തു.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് IPS ൻ്റെ നിർദ്ദേശപ്രകാരം ഷൊർണൂർ ഡി.വൈ.എസ്.പി. PC ഹരിദാസൻ്റെ നേത്യത്വത്തിൽ തൃത്താല ഇൻസ്‌പെക്ടർ സി വിജയകുമാരൻ, SCPOമാരായ കെപി ബിനീഷ്, എൻ രാജീവ്, CPO കെ കമാൽ എന്നിവരാണ് പ്രതിയേ ബംഗളൂരുവിൽ നിന്നും പിടികൂടിയത്.
![](http://edappalnews.com/wp-content/uploads/2025/01/logo.png)